‘ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും കാണുമായിരുന്നു, ഇന്റൽ തന്നെ കുറിച്ചറിഞ്ഞ് അവിടെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചു’; രാജീവ് ചന്ദ്രശേഖരന്റെ അവകാശ വാദങ്ങളെ ചോദ്യംചെയ്ത് സോഷ്യൽമീഡിയ

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ അവകാശ വാദങ്ങളെ ചോദ്യംചെയ്ത് സോഷ്യൽമീഡിയ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് ഇടയാക്കുന്നത്.

രാജീവ് ചന്ദ്രശേഖർ ജോലിചെയ്ത കമ്പനിയും ബിൽഗേറ്റ്സുമായുള്ള ബന്ധങ്ങളുമൊക്കെ രാജീവ് ചന്ദ്രശേഖർ പറയുന്നത് തള്ളാണെന്നും സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. കോൺഗ്രസിന്റെ ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പേജിലും ഈ തള്ളിനെതിരെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട് .

ALSO READ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ വഴി ലഭിച്ചത് 1,07,202 പരാതികള്‍

കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ഡൽഹിയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ 8 മാസം ജോലി ചെയ്‌തുവെന്നും ശേഷം യുഎസിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എംഎസ് ചെയ്തുവെന്നുമാണ് രാജീവ് ചന്ദ്രശേഖർ അഭിമുഖത്തിൽ പറയുന്നത്. മൈക്രോസോഫ്റ്റിൽ നിന്ന് വൻതുകക്ക് ആദ്യ ജോലി ഓഫർ ലഭിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നുണ്ട്. എന്നാൽ ഇന്റൽ തന്നെ കുറിച്ചറിഞ്ഞ് അവിടെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചു എന്നുമൊക്കെയാണ് പറയുന്നത്.

ഇൻ്റലിൽ 6 വർഷം ജോലി ചെയ്തുവെന്നും ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും ഒക്കെ കാണുമായിരുന്നു എന്നുമൊക്കെ രാജീവ് ചന്ദ്രശേഖർ പറയുന്നുണ്ട്. എന്നാൽ ഇവർ രണ്ടുപേരും ഇൻ്റലിൽ ജോലിചെയ്തിട്ടില്ല എന്നുമാത്രമല്ല ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് ഡിസൈൻ ആയിരുന്നില്ല ഇവരുടെ പ്രവർത്തന മേഖല എന്നുമാണ് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് തന്നെ പെൻ്റിയത്തിൻ്റെ സിപിയു ആർക്കിടെക്റ്റാക്കി എന്നും പറയുന്നുണ്ട്.ഇന്റലിൽ ജോയിൻ ചെയ്ത ഉടനെ സിപിയു ആർക്കിടെക്റ്റായി എടുത്തു എന്ന കാര്യം അവിശ്വസനീയമാണ്. 2 വർഷത്തെ പരിചയമുള്ള സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഇന്റെലിൽ ഹാർഡ്‌വെയർ എൻജിനീയർ ആകുകയും അവിടെന്ന് സിപിയു ആർക്കിടെക്റ്റായി മാറുന്നുവെന്നുമൊക്കെയുള്ള രാജീവ് ചന്ദ്രശേഖറുടെ പല അവകാശവാദങ്ങളും പരിശോധിക്കാനുള്ള സമയമായി എന്നാണ് ഉയരുന്ന വിമർശനങ്ങൾ. തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ് മൂലത്തിലും രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിവിവരങ്ങളിൽ യാഥാർഥ്യം വെളിപ്പെടുത്തിയില്ല എന്ന വിമർശനം ഉയർന്നിരുന്നു.

ALSO READ: ബിരിയാണിയുടെ അതെ രുചിയിൽ ഒരു കിടിലൻ ബിരിയാണി ചായ ഉണ്ടാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News