“എന്നാൽ ഉത്തരേന്ത്യയിൽ ഗോഡ്സെയുടെ ചിത്രം ഒന്ന് കത്തിച്ചേ എബിവിപിക്കാരേ”; പരിഹസിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട് എൻഐടിയിൽ നാഥുറാം വിനായക് ഗോഡ്സെയുടെ ചിത്രം കത്തിച്ചതിൽ എബിവിപിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. ഗോഡ്‌സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി പ്രൊഫസര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിലാണ് എബിവിപി ഗോഡ്‌സെയുടെ ചിത്രം കത്തിച്ചത്. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊലപ്പെടുത്തിയത് ആർഎസ്‌എസ്‌, ഹിന്ദു മഹാസഭ പ്രവർത്തകനായിരുന്ന ഗോഡ്സെയാണെന്നതിൽ അഭിമാനം കൊള്ളുന്നവരാണ് സംഘപരിവാർ. ഇതേ സംഘപരിവാറിന്റെ വിദ്യാർത്ഥിസംഘടനയായ എബിവിപിക്ക് തന്നെ സ്വന്തം ആളെ തള്ളിപ്പറയേണ്ട അവസ്ഥയാണ് എന്നാണ് ഉയരുന്ന പരിഹാസം.

Also Read: 2023ലെ മികച്ച പാർലമെന്റേറിയനുള്ള ലോക്മത് പാർലമെന്ററി പുരസ്‌കാരം ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക്

“ഞാൻ ആണെടോ ആർ എസ് എസ്”, “വല്ലാത്ത വെളുപ്പിക്കൽ തന്നെ”, എന്നിങ്ങനെ പോകുന്നു എബിവിപിക്കുള്ള ട്രോളുകൾ. സാധാരണ ഗതിയിൽ സാമൂഹ്യ വിഷയങ്ങളിലൊന്നും തന്നെ പ്രതികരിക്കാത്ത ഒരു വിദ്യാർത്ഥി സംഘടന അവരുടെ തന്നെ നേതാവിനെ തള്ളിപ്പറയാൻ വേണ്ടി മാത്രം വാ തുറന്നിരിക്കുകയാണെന്നും പോസ്റ്റുകളുണ്ട്.

Also Read: ‘സംസ്ഥാന ബജറ്റ് പൊതുമരാമത്ത് വികസനപ്രവര്‍ത്തനങ്ങളിൽ കുതിച്ചുചാട്ടമുണ്ടാക്കും’: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഉത്തരേന്ത്യയിലെ എബിവിപിക്ക് ഇതിന് കഴിയില്ലെന്നും കേരളത്തിന്റെ പ്രത്യേകത കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ ആ സംഘടനയ്ക്ക് കഴിഞ്ഞതെന്നും സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News