‘2018’ ഓസ്കറിൽ നിന്ന് പുറത്തായത് നന്നായി, മറിച്ചായിരുന്നെങ്കിൽ കേരളത്തിന്റെ പ്രളയകാല അതിജീവനത്തെ ലോകം തെറ്റായി വ്യാഖ്യാനിക്കുമായിരുന്നു

ഒരു മലയാള സിനിമയ്ക്ക് ഓസ്കർ എൻട്രി ലഭിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ ആ സിനിമ കേരളത്തിന്റെ ചരിത്രത്തെ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒന്നാകുമ്പോൾ സന്തോഷത്തേക്കാൾ ഏറെ മലയാളിയെ സംബന്ധിച്ച് ആശങ്കയാണ് ഉണ്ടാവുക. 2018 ലെ പ്രളയ കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ ഫയർഫോഴ്‌സ്, പോലീസ് അതിനേക്കാൾ ഉപരി പ്രളയകാലത്തെ അതിജീവിക്കാൻ ജനങ്ങൾക്കൊപ്പം നിന്ന സർക്കാരും മുഖ്യമന്ത്രിയും എന്നിവരെയെല്ലാം മാറ്റി നിർത്തിയാണ് ജൂഡ് ആന്റണി ജോസഫ് 2018 എന്ന ചിത്രം സംവിധാനം ചെയ്തത്.

ALSO READ: വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ പീഡനം; പ്രതിയെ വിട്ടയച്ച വിധിക്കെതിരെ അപ്പീൽ

കേരളം മുഴുവൻ വ്യാപിച്ച പ്രളയത്തെ ചെറിയൊരു പ്രദേശത്തേക്കും ഒരു വിഭാഗം ജനങ്ങളുടെ മാത്രം കഥയിലേക്കുമാണ് 2018 ലൂടെ സംവിധായകൻ മാറ്റി എഴുതിയത്. കേന്ദ്ര സേനയെ ഉൾപ്പെടുത്തിയതിന്റെ പകുതി പോലും കേരള പൊലീസിനെയോ ഫയർ ഫോഴ്‌സിനെയോ ചിത്രത്തിൽ ജൂഡ് ആന്റണി ഉൾപ്പെടുത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ്‌ ഇത് കേരളത്തിന്റെ കഥയെന്ന പേരിൽ വ്യാഖ്യാനിക്കപ്പെടുന്നത്? പ്രളയകാലത്ത് നമ്മളെല്ലാവരും ഒന്നിച്ച് ഇറങ്ങുകയല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആ മുഖ്യമന്ത്രിയെ പോലും ജൂഡ് ആന്റണി തന്റെ സിനിമയിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല.

ALSO READ: ‘സംസ്ഥാനത്തിന്റെ നയരൂപീകരണത്തിന്‌ സഹായകമാകുന്ന നിർദേശങ്ങൾ പ്രഭാതയോഗങ്ങളിൽനിന്ന്‌ ലഭിക്കുന്നു’: മുഖ്യമന്ത്രി

2018 ഓസ്കറിൽ നിന്ന് പുറത്തായത് നന്നായെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നത്. ചരിത്രത്തെ വികലമാക്കി അവതരിപ്പിച്ച ചിത്രം ലോകം കാണുമ്പോൾ അത് കേരളത്തിന്റെ യഥാർത്ഥ അവസ്ഥയാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും, ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News