കിണര്‍വക്കില്‍ കുഞ്ഞിനെ ഒറ്റക്കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ; നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കാണാന്‍ കഴിയില്ല

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വൈറലാകുന്നത് കിണറിന്റെ വക്കിലിരുന്ന് സ്വന്തം കുഞ്ഞിനെ ഒറ്റക്കൈയ്യില്‍ തൂക്കിയിട്ട് റീല്‍സ് ഷൂട്ട് ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ്. നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ നമുക്കാര്‍ക്കും കാണാന്‍ കഴിയില്ല.

@Raw and Real Man എന്ന എക്സ് അക്കൗണ്ടാണ് ഞെട്ടി പ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ കിണറിനുള്ളിലേക്ക് കാലിട്ട് അതിന്റെ വക്കിലിരിക്കുന്നതാണ് കാണുന്നത്. ഈ സ്ത്രീയുടെ കൈയ്യില്‍ ഒരു പിഞ്ചുകുഞ്ഞുമുണ്ട്.

Also Read : ‘കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല’: അജ്മലിനെ തള്ളി ഡോ. ശ്രീക്കുട്ടി

കുഞ്ഞിനെ തന്റെ ഒറ്റക്കൈകൊണ്ട് പിടിച്ച് യുവതി കിണറ്റിനുള്ളിലേക്ക് തൂക്കിയിട്ടിരിക്കുകയാണ്. തുടര്‍ന്ന് പാട്ടിനൊത്ത് അവര്‍ മറുകൈകൊണ്ട് നൃത്തം ചെയ്യുന്നതാണ് കാണുന്നത്. പാട്ടിനനുസരിച്ച് കുഞ്ഞിനെ കൈകള്‍ മാറി മാറി പിടിക്കുന്നതും മറു കൈകൊണ്ട് സ്ത്രീ നൃത്തം ചെയ്യുന്നതുമാണ് റീല്‍സില്‍ കാണുന്നത്.

കുട്ടി ഭയം കൊണ്ട് യുവതിയുടെ കാലില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ കുട്ടി കാലുകള്‍ ഇട്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി ആളുകളാണ് യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News