‘വന്ന വഴി മറക്കരുത് സാറേ’; സമരത്തെ പുച്ഛിച്ചയാൾ സർക്കാർ ജോലി നേടിയത് സമരം ചെയ്തെന്ന് സോഷ്യൽമീഡിയ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്നലെ നടന്നിരുന്നു. പൊതുവിൽ ആളുകൾ സമരത്തോട് സഹകരിക്കുന്ന കാഴ്ചയാണ് നാടെങ്ങും കണ്ടത്. എന്നാൽ ചിലയിടങ്ങളിൽ സമരവിരോധികളുടെ ശബ്ദവും ഉയർന്നു. അത്തരത്തിൽ ഇന്നലെ ആളുകൾ സോഷ്യൽ മീഡിയയിൽ ‘പുകഴ്ത്തിയ’ ഒരാൾ ആയിരുന്നു മുക്കത്ത് എഇഒ ഓഫീസിലെ ക്ലാർക്കായ ശ്രീധനേഷ്. എന്നാൽ ഇദ്ദേഹം ജോലി നേടിയത് ഉദ്യോഗാർഥികൾ നടത്തിയ സമരത്തിന്റെ ഫലമായിട്ടായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. നിരവധിയാളുകളാണ് ഇക്കാര്യത്തിൽ പോസ്റ്റ് പങ്കുവച്ച് രംഗത്ത് എത്തുന്നത്.

‘ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടും’ എന്ന് പോസ്റ്റിൽ പറയുന്നു. ‘ഒരു വലിയ സമരത്തിൻറെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി. സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങൾ നടപ്പാക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് 2011- 16 കാലത്ത് രൂക്ഷമായ സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്. അതിൻറെ ഭാഗമായി 2016ൽ ഇടത് സർക്കാർ വന്നതിനുശേഷം 249 സ്പോർട്സ് ക്വാട്ട നിയമനങ്ങൾ നടന്നു. അതിലൊരാളാണ് ഇദ്ദേഹം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി. കസേരയിൽ കയറി ഇരുന്നു കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും’ എന്നും പോസ്റ്റ് പങ്കുവെച്ച അനൂപ് എന്നയാൾ പറയുന്നു.

ALSO READ: ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ, അതെ ഞങ്ങൾ ഗുണ്ടകളാണ്’: എം ശിവപ്രസാദ്

‘കേന്ദ്രസർവ്വീസിലും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലുമായി 60 ലക്ഷം തസ്തികകൾ ഒഴിച്ചിട്ട് കരാർ കാഷ്വൽ നിയമനങ്ങൾ നടത്തി സേനയിൽ പോലും കരാർ നിയമനങ്ങൾ നടത്തി ഈ രാജ്യത്തെ തൊഴിലന്വേഷകരായ ചെറുപ്പക്കാരെ വഞ്ചിക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നയങ്ങൾക്കെതിരെയായിരുന്നു ഇന്നലെ നടന്ന പണിമുടക്ക് എന്നത് ഓർമ്മിപ്പിക്കുകയാണ്. ഈ ഘട്ടത്തിൽ ഇടതു പക്ഷ സർക്കാറിൻ്റെ ബദൽ നയങ്ങളുടെ ഭാഗമായി സർക്കാർ സർവ്വീസിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടിയ താങ്കൾ തന്നെ ഈ സമരത്തെ ഒറ്റുകൊടുത്തത്….’ എന്നാണ് ശ്രിധനേഷിന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ട എൻ.ലിനീഷ് എന്നയാൾ കുറിച്ചത്.

ഒരു ഭാഗത്ത് നിയമനത്തിനായി ആ സമയത്ത് സമരങ്ങളെ അനുകൂലിച്ച ആൾ ആ നിയമനം നടന്നപ്പോൾ എല്ലാം മറന്ന് ഇരട്ടത്താപ്പ് കാണിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. പോസ്റ്റുകൾക്ക് ലഭിക്കുന്നത് നിരവധി കമന്റുകളാണ്. ‘മറ്റുള്ളവരുടെ വിയർപ്പ് കൊണ്ടു ജോലി മേടിക്കുക.. ജോലി കിട്ടി കഴിഞ്ഞാൽ അവനൊക്കെ പുച്ഛം’ എന്നാണ് ഒരാൾ കുറിച്ചത്. ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന് മറ്റൊരാളും പറയുന്നു.

ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി യൂണിയനുകളാണ് പണിമുടക്കിനു ഇനങ്ങളെ നേതൃത്വം നൽകിയത്. റെയിൽവേ, ഗതാഗതം, ഇൻഷുറൻസ്, ബാങ്കിങ്, തപാൽ, പ്രതിരോധം, ഖനി, നിർമാണം, ഉരുക്ക്, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികൾ തുടങ്ങിയവരാണ് പണിമുടക്കിൽ പങ്കെടുത്തത്.

കേന്ദ്രം കൊണ്ടു വന്ന ലേബർ കോഡിനെതിരെയാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നു, ജോലി സമയം വർധിപ്പിക്കുന്നു, യൂണിയനുകളുടെ പ്രവർത്തനങ്ങൾ തടയിടുന്നു, തൊഴിലുടമകൾ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാകുന്നു, തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രത്തിന്റെ ലേബർ കോഡിനെതിരെ ഉയരുന്നത്. സമരങ്ങളിലൂടെയും മറ്റും നേടിയെടുത്ത തൊഴിൽ അവകാശങ്ങൽ ദുർബലപ്പെടുത്തുകയാണ് കേന്ദ്രം എന്നാണ് തൊഴിലാളികളുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News