
2018-ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന മാത്യു കുഴൽനാടന്റെ കള്ള പ്രചാരണം മിനുട്ടുകൾ പോലും ആയുസില്ലാതെ പൊളിയുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.
ഇപ്പോഴിതാ മേരിമാതാ കരാർ കമ്പനിക്ക് പ്രളയം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാരുമായി കരാർ ഉണ്ടായിരുന്നു എന്ന കുഴൽനാടന്റെ വാദമാണ് വസ്തുത വിരുദ്ധമെന്ന് തെളിഞ്ഞത്. 2019 ഡിസംബർ 15 ന് രൂപീകരിക്കപ്പെട്ട കമ്പനിക്കാണ് 2018 ഓഗസ്റ്റിൽ പ്രളയം ഉണ്ടായപ്പോൾ സർക്കാരുമായി കരാർ ഉണ്ടായിരുന്നു എന്ന് കുഴൽനാടൻ പറയുന്നതെന്നും അന്ന് അങ്ങനെ ഒരു കമ്പനിയും ഇല്ല, കരാറും ഇല്ല എന്നുമാണ് ഫേസ്ബുക്കിൽ രജിത് രാമചന്ദ്രൻ തെളിവുകൾ സഹിതം പറയുന്നത്. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്നും ഇതാണ് പ്രളയത്തിന് കാരണമായതെന്നുമായിരുന്നു കുഴൽനാടന്റെ വാദം.
‘പ്രളയം മനുഷ്യനിർമ്മിതം ആണെന്ന പരാതിയിൽ കേരളത്തിന്റെ ഹൈക്കോടതിയിൽ 2 വർഷം നീണ്ട നിയമ പോരാട്ടം നടന്നിട്ടുണ്ട്. കോടതി അമിക്കസ്ക്യൂരിയെ വെച്ച് അന്വേഷിച്ചു. ലോകത്തെ പ്രമുഖരായ ഏജൻസികളെ വെച്ച് അന്വേഷിച്ചു. അവസാനം അസാധാരമായി ഉണ്ടായ മഴയാണ് പ്രളയത്തിന് കാരണം എന്ന് കണ്ടെത്തിയതാണെന്നും കുഴൽനാടന്റെ വാദങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണെന്നും രജിത് രാമചന്ദ്രന്റെ കുറിപ്പിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

