പോസ്റ്റുകള്‍ സൂക്ഷിച്ചോ.. ചിലപ്പോള്‍ വിസ റദ്ദാകും! പുത്തന്‍ അറിയിപ്പ് ഇങ്ങനെ

ഒരാള്‍ പോസ്റ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് തോന്നിയാല്‍ പിന്നെ മുന്നും പിന്നും നോക്കില്ല വിസ റദ്ദാക്കിയിരിക്കും. ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് യുഎസ് സിറ്റസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ വിസകള്‍ റദ്ദാക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് വന്നിരിക്കുന്നത്.

ALSO READ: വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ക്ക് വെടിയേറ്റു

രാജ്യത്ത് അധികാരമേറ്റ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമെന്ന് തോന്നുന്ന ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവരുടെ വിസ അപേക്ഷകള്‍ നിരസിക്കുകയോ, അല്ലെങ്കില്‍ നിലവിലുള്ള വിസകള്‍ റദ്ദാക്കുകയോ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനങ്ങള്‍ ഭരണകൂട നയത്തിന് എതിരായാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയായി കണക്കാക്കും.

ALSO READ: ‘ഞാൻ അവനെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ…’: ജാർഖണ്ഡിൽ ബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീ‍ഴടങ്ങി

തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും അവരെ രാജ്യത്ത് താമസിപ്പിക്കാന്‍ കഴിയില്ലെന്നും അമേരിക്കന്‍ അധികൃതര്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. ഹമാസ്, ഹിസ്ബുല്ല, ഹൂതികള്‍ എന്നിങ്ങനെ അമേരിക്ക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രൂപ്പുകളെ അനുകൂലിച്ചുള്ള പോസ്റ്റുകളും പങ്കുവയ്ക്കുന്നത് സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പുമുണ്ട്. വിദ്യാര്‍ത്ഥികളുടെ വിസകള്‍ക്കും ഗ്രീന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ക്കും ഉള്‍പ്പെടെ ഈ നയം നിലവില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News