‘ബഹിഷ്കരിക്കാൻ നിൽക്കുന്നവരോടാണ്, ഓർമ്മയുണ്ടല്ലോ ഒരു ഹർത്താൽ ദിവസം’, മോഹന്ലാലിനെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ബഹിഷ്കരിക്കുമെന്ന സംഘപരിവാർ പ്രൊഫൈലുകളെ ഒടിയൻ റിലീസ് ദിനം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷൻ സംഭവിച്ചത് മോഹൻലാൽ ചിത്രം ഒടിയൻ റിലീസ് ദിനമായിരുന്നു. അന്ന് സമരമായിരുന്നിട്ടും പോലും കുടുംബസമേതമാണ് പ്രേക്ഷകർ ചിത്രം കാണാൻ തിയേറ്ററുകളിൽ എത്തിയത്. അയോധ്യ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമായത്.

ALSO READ: “ആയാംകുടി കുട്ടപ്പമാരാർ കഥകളി രംഗത്തെ അതികായൻ”: അനുശോചിച്ച് മന്ത്രി സജി ചെറിയാൻ

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ക്ഷണം ലഭിച്ച മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്. മലൈക്കോട്ടൈ വാലിബൻ തങ്ങൾ ബഹിഷ്കരിക്കും എന്നായിരുന്നു ചിലർ പ്രഖ്യാപിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ, ചർച്ചയാവുകയും, സംഭവത്തിൽ പ്രതികരിച്ച് ധാരാളം പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് താരത്തെ അനുകൂലിച്ച് ഒടിയൻ റിലീസ് ദിനം ഓർമ്മിപ്പിച്ചും ആരാധകർ രംഗത്തെത്തിയത്.

ALSO READ: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

അതേസമയം, ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25 റിലീസ് ചെയ്യും. വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് മേൽ ആരാധകർക്കുള്ളത്. മോഹൻലാലിൻറെ മറ്റൊരു ബ്ലോക്ബസ്റ്റർ ഹിറ്റായി ചിത്രം മാറുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News