‘സിങ്കപ്പൂരിൽ മാത്രമല്ല ഇങ്ങ് ദില്ലി എയർപോർട്ടിലുമുണ്ട് വെള്ളച്ചാട്ടം, ഞങ്ങടെ ‘നമോ’യുടെ ‘ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ’, ഇതാണ് മോദി അൾട്രാ 3.0; ട്രോളി ഇന്ത്യക്കാർ

രണ്ടാഴ്ചയോളമായി രാജ്യത്ത് മോദി ഗ്യാരന്റികളുടെ തകർച്ചകൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകളായി നിറയുന്നത്. ബിഹാറിലെ അഞ്ച് പാലങ്ങളുടെ തകർച്ചയും ദില്ലി ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങളിലെ മേൽക്കൂരയുടെ തകർച്ചയുമെല്ലാം വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവങ്ങളിൽ മോദിക്കും ബിജെപി സർക്കാരിനുമെതിരെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ALSO READ: ‘കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ല’, ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരം; ഭരണഘടനയാണ് പ്രധാനമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ദില്ലി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന സംഭവത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോളുകൾ നിരവധി വന്നുകൊണ്ടിരിക്കുന്നത്. മോദിയുടെ ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ പരാമർശത്തെ ട്രോളി നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ജലധാരയായ സിംഗപ്പൂരിലെ ജ്യുവൽ ചാംഗി വിമാനത്താവളത്തെ, ഇന്ത്യയിലെ മേൽക്കൂര തകർന്ന് വീണ ദൽഹി വിമാനത്താവളവുമായി താരതമ്യപ്പെടുത്തിയാണ് ഇപ്പോൾ ട്രോളുകൾ നിറയുന്നത്.

‘ഇൻഡോർ ജലധാര കാണാൻ സിംഗപ്പൂർ പോകണ്ട ദൽഹിയിൽ വരൂ, സിംഗപ്പൂർ പോകണ്ട ദൽഹിയിൽ പോയി ആസ്വദിക്കൂ’ തുടങ്ങിയ രസകരമായ കമന്റുകളാണ് ഈ ട്രോളുകൾക്ക് താഴെ വരുന്നത്. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1 ന്റെ മേൽക്കൂര തകർന്ന് ഒരാൾ മരികയുകയും ആര് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ALSO READ: ‘കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു’, യുവതിയുടെ വസ്ത്രം വലിച്ചുകീറി; യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌ത മൂന്ന് വിമാനത്താവളങ്ങളാണ് തകർന്നത് എന്നതാണ് ട്രോളുകളുടെ ആധികാരികത വർധിപ്പിക്കുന്നത്. ഡൽഹിയിലെ ടെർമിനൽ 1 ന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചതാകട്ടെ ഗൗരവമേറിയ വിഷയവും. മേൽക്കൂര തകർന്ന് വെള്ളം കുത്തിയൊലിച്ചു താഴേക്ക് പതിക്കുന്നതും, തൂണുകൾ വീണ് കാറുകൾ തകർന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News