‘ഫാനോ എയർകണ്ടീഷണറോ ഇല്ല, ചൂട് കൂടിയത് കൊണ്ടാണ് രാമനെ കോട്ടൺ വസ്ത്രം ധരിപ്പിച്ചത്’, വിചിത്ര വാദവുമായി ശ്രീറാം ട്രസ്റ്റ്

ബാബരി മസ്‌ജിദ് തകർത്ത് സംഘപരിവാർ വർഗീയ വാദികൾ നിർമിച്ച അയോധ്യ രാമക്ഷേത്രത്തിലെ ട്രസ്റ്റിന്‍റെ വിചിത്ര വാദം കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചൂട് കൂടിയതിനാൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് തങ്ങള്‍
കോട്ടൺ വസ്‌ത്രങ്ങൾ ധരിപ്പിച്ചുവെന്ന ശ്രീറാം ട്രസ്റ്റ് വാദമാണ് ചര്‍ച്ചയ്‌ക്ക് ആധാരം. പ്രകൃതിദത്ത കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ: ‘ബിജെപിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ അവർ വേട്ടയാടുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ

‘വേനൽക്കാലത്തിൻ്റെ വരവോടെയും താപനില കൂടുന്നതിനനുസരിച്ചും ശ്രീ രാം ലല്ല സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിക്കാൻ തുടങ്ങി’,യെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ശനിയാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ഇതോടെ എല്ലാവരെയും രക്ഷിക്കാൻ പോകുന്ന രാമനെ നമ്മൾ രക്ഷിക്കേണ്ട ഗതിയായല്ലോ ഇപ്പോൾ എന്ന ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

ALSO READ: ‘ ക്രാക് ദ എന്‍ട്രന്‍സ് ‘; കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് മുതല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

‘ലല്ലയെ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ചു. ശ്രീകോവിലിൽ ഇതുവരെ ഫാനോ എയർകണ്ടീഷണറോ ഇല്ല. ഗർഭഗൃഹത്തിനുള്ളിൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കണം’, രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിന്റെ ഈ വാക്കുകളും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. നിരവധി ട്രോളുകളും സത്യേന്ദ്ര ദാസിന്റെ വാക്കുകൾക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News