‘ചെറിയ ആനയുടെ തലയും വലിയ മനുഷ്യന്റെ കഴുത്തും’: സതീശനെയും സുകുമാരൻ നായരെയും തിരിഞ്ഞുകൊത്തി തരൂരിന്റെ പഴയ വീഡിയോ

സംഘപരിവാറിന് കൂട്ടുനിന്ന് സ്പീക്കർ എ എൻ ഷംസീറിനെ ആക്രമിക്കുന്ന വി ഡി സതീശനെയും സുകുമാരൻ നായരെയും തിരിഞ്ഞുകൊത്തുകയാണ് ശശി തരൂരിൻ്റെ പഴയ വീഡിയോ. ഗണപതിയെ പ്ലാസ്റ്റിക് സർജറിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുകയായിരുന്നു നേരത്തെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ശശി തരൂർ.

ALSO READ: നടത്തം മുതൽ എല്ലാം വീണ്ടും പഠിക്കേണ്ടി വരും, സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാൻ രണ്ട് ആഴ്ച, ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുൽത്താൻ തിരിച്ചെത്തുന്നു

ശശി തരൂരിൻ്റെ വാക്കുകൾ:

‘ഗണപതിയുടെത് ആദ്യത്തെ പ്ലാസ്റ്റിക് സർജറി ആണെന്ന് പ്രധാനമന്ത്രി പറയുന്നു. ഒരു ചെറിയ ആനയുടെ തലയും ഏറ്റവും വലിയ മനുഷ്യന്റെ കഴുത്തും നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ? അത് രണ്ടും പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറ്റും എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? അത് നടക്കുന്ന കാര്യമാണോ?’

ALSO READ: ‘ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ല; പലരും പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ചെയ്തത്’; വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍

നേരത്തെ ശശി തരൂരിന് തറവാടിനായർ സ്ഥാനവും പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയും കൽപ്പിച്ചു നൽകിയ ആളാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. തരൂർ പറഞ്ഞ അതേ കാര്യം തന്നെ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞപ്പോൾ ഷംസീർ മാപ്പ് പറയണം എന്നാണ് സുകുമാരൻ നായരുടെ ആവശ്യം. ഷംസീർ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഒരുപടി കൂടി കടന്ന് ശാസ്ത്രബോധവും വിശ്വാസവും കൂട്ടിക്കുഴയ്ക്കേണ്ട എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. പക്ഷേ നേരത്തെ സ്വന്തം പാർട്ടിയുടെ എം പിയായ ശശി തരൂർ പറഞ്ഞ കാര്യങ്ങളിൽ സതീശൻ ഒരു പ്രതികരണവും നൽകിയിരുന്നില്ല. ഷംസീറിനെ വിചാരണ ചെയ്യുന്ന വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സുകുമാരൻ നായരും ശശി തരൂരിന്റെ കാര്യം കൂടി പരിഗണിക്കണം എന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News