‘എന്തിന് മത്സരിക്കണം? തോല്‍ക്കാനോ? എന്റെ വോട്ട് പോലും എനിക്ക് കിട്ടില്ല’ സെൽഫ് ട്രോളുമായി സുരേഷ് ഗോപി, വൈറലായി സിനിമാ ഡയലോഗ്

എന്ത് പറഞ്ഞാലും ട്രോളുകൾക്ക് വിധേയനാകാനാണ് നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ വിധി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്നും ഇത് വ്യക്തമാണ്. ഇപ്പോഴിതാ സ്വന്തം സിനിമയിലെ ഒരു ഡയലോഗ് തന്നെ സുരേഷ് ഗോപിക്ക് വിനയായിരിക്കുകയാണ്.

ALSO READ: ‘സെക്കന്റ് ഹാഫിൽ ലാഗുള്ള ഒരേയൊരു ബ്ലോക്ബസ്റ്റർ ആണ് ഞങ്ങളുടെ സിനിമ’, ധ്യാൻ ശ്രീനിവാസനെ ട്രോളി ആവേശത്തിന്റെ സംവിധായകൻ ജിത്തു

2022ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രത്തിലെ ഡയലോഗാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഉപയോഗിക്കുന്നത്. സിനിമയിലെ ഒരു കഥാപാത്രം സുരേഷ് ഗോപിയോട് ‘നിങ്ങള്‍ക്ക് ഇലക്ഷന് നിന്നൂടെ’ എന്ന് ചോദിക്കുന്നുണ്ട്. എന്തിനാണെന്ന് സുരേഷ് ഗോപിയുടെ മൂസ എന്ന കഥാപാത്രം ചോദിക്കുമ്പോള്‍ ‘ചുമ്മാ ശിവകാശി പടക്കം പൊട്ടുന്നതുപോലെ പൊട്ടുന്നത് കാണാമല്ലോ’ എന്നാണ് മറുപടി. ഇതാണ് ഇപ്പോൾ സുരേഷ് ഗോപിയെ ട്രോളാനുള്ള പുതിയ ആയുധമാക്കി സൈബർ ലോകം എടുത്തിരിക്കുന്നത്.

ALSO READ: ‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’, വിദ്യാ ബാലൻ പറയുന്നു

‘അതിപ്പോള്‍ നീ പറഞ്ഞിട്ടു വേണമല്ലോ എനിക്ക് അറിയാന്‍. എന്റെ വോട്ട് പോലും എനിക്ക് കിട്ടില്ല’ എന്ന് സുരേഷ് ഗോപി ഇതിന് മറുപടിയും പറയുന്നുണ്ട്. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയും അതിലെ ഡയലോഗും എന്നാണ് പലരും ഈ വീഡിയോയ്ക്ക് കമന്റായി പറയുന്നത്. ഇത്ര കൃത്യമായി ആരും സ്വന്തം അവസ്ഥ പറയില്ലെന്നും പല ട്രോളുകളിലും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News