എന്നെ ഇങ്ങനെ കണ്ടാൽ തിരിച്ചറിയില്ലേ? ലുക്ക് മാറ്റാം, വിനയ് ഫോർട്ട് ഇപ്പോൾ എയറിൽ, മീശയ്ക്ക് ഇത്രയും പവറോ?

ഒരൊറ്റ ലുക്ക് കൊണ്ട് എയറിലാവുകയും, അഭിനയിച്ച പടത്തിന് വലിയ പ്രമോഷൻ ലഭിക്കുകയും ചെയ്യുന്നത് ഇതാദ്യമാണ്. നടൻ വിനയ് ഫോർട്ടാണ് അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു മീശ കൊണ്ട് വൈറലായിരിക്കുന്നത്. പാതി വടിച്ചുവച്ച വിനയ് ഫോർട്ടിന്റെ മീശ കണ്ടാൽ നമുക്ക് ചിലപ്പോൾ ചാർളി ചാപ്ലിനെയോ, മിന്നാരത്തിലെ കുതിരവട്ടം പപ്പുവിനെയോ, പറക്കും തളികയിലെ മണവാളനെയോ ഒക്കെ ഓർമ്മവരും. ഇതെന്താണ് സംഭവിച്ചത് എന്നാണ് ചിത്രം കണ്ട ആളുകളെല്ലാം തന്നെ ചോദിക്കുന്നത്.

ALSO READ: വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണ് പ്ലാനെങ്കില്‍ ഞാന്‍ നിന്നെ വീട്ടില്‍ കേറ്റില്ലെന്ന് വാപ്പച്ചി പറഞ്ഞു, അതിനൊരു കാരണമുണ്ട്: ദുൽഖർ സൽമാൻ

രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയിലാണ് വിനയ് ഫോർട്ട് വ്യത്യസ്തമായ ലുക്കിൽ എത്തിയത്. പാതി വടിച്ചുവച്ച മീശയും വച്ച് വിനയ് ഫോർട്ട് ചിരിച്ചപ്പോഴും സംസാരിച്ചപ്പോഴുമെല്ലാം അത് മീമുകളായും ട്രോളുകളായും നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു കവിഞ്ഞു.

ALSO READ: മലയാളമാണ് ഏറ്റവും എളുപ്പമുള്ള ഭാഷ, ഇവിടെ സിനിമ ചെയ്യുമ്പോൾ വീട്ടിലേക്ക് തിരിച്ചു വരുന്നത് പോലെയാണ്: ദുൽഖർ സൽമാൻ

തിളക്കം സിനിമയില്‍ പാന്റിടാതെ വഴിവക്കില്‍ നില്‍ക്കുന്ന ഹരിശ്രീ അശോകന്റെ മുഖത്തിന് പകരം വിനയ് ഫോര്‍ട്ടിന്റെ മുഖം വെട്ടി വെച്ചുകൊണ്ടാണ് ഒരു ട്രോൾ ഇറങ്ങിയിരിക്കുന്നത്. സി.ഐ.ഡി മൂസ സിനിമയിലെ ദിലീപിന് പകരവും മണിച്ചിത്രത്താഴ് സിനിമയില്‍ മാടമ്പള്ളിയില്‍ താക്കോലെടുക്കാന്‍ വന്ന് നാഗവല്ലിയെ കണ്ട് ഭയന്ന് ഓടിരക്ഷപ്പെടുന്ന ഗണേഷിന്റെ മുഖത്തിന് പകരവും വിനയ് ഫോർട്ടിന്റെ മുഖം മാറ്റി വച്ചിട്ടാണ് മറ്റ് ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്.

അതേസമയം, ട്രോളുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ച വിനയ് ഫോർട്ട് അവയെല്ലാം തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലും പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here