​ഗതാ​ഗത സൗകര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ച്; ട്രോളായി ഗതാ​ഗത മന്ത്രിയുടെ വാക്കുകൾ

സഭയിൽ തിരൂർ വഴി മെഡിക്കൽ കോളേജിലേക്ക് പുതിയ ​ഗതാ​ഗത സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട കുറുക്കോളി മൊയ്തീന് കോഴിക്കോട് ജില്ലയെക്കുറിച്ച് ​ഗതാ​ഗത മന്ത്രിയുടെ മറുപടി. തിരൂർ വഴിയുള്ള പുതിയ ​ഗതാ​ഗത സൗകര്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം മന്ത്രി സിപി ജോൺ സംസാരിച്ചു തുടങ്ങിയത് കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ച്.

ഇതിനു പിന്നാലെ മന്ത്രിക്കെതിരെ നിരവധി ട്രോളുകളാണ് ഉയർന്നുവന്നത്. എംഎൽഎ കുറുക്കോളി മൊയ്തീൻ സഭയിൽ ഉന്നയിച്ച വിഷയം ശ്രദ്ധിക്കാതെയിരുന്നതിനും വിമർശനം ഉയരുന്നുണ്ട്.

Also Read: പകർച്ചവ്യാധിയിൽ വിറച്ച് കേരളം; ഇന്ന് റിപ്പോർട്ട് ചെയ്തത് എട്ട് മരണം

ഇതുകൂടാതെ പ്രിയദർശിനി സർവീസി​ന്റെ ആനുകൂല്യം മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു. ജനസംഖ്യ കൂടുതലുള്ള ജില്ലയായിട്ടും വേണ്ടത്ര കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News