‘എല്ലാവർക്കും ഇങ്ങനൊരു സുഹൃത്തുണ്ടായിരുന്നെങ്കിൽ’, സിദ്ധിഖിന്റെ ഭൗതിക ശരീരത്തിന് മുൻപിൽ നിന്ന് മാറാതെ പ്രിയപ്പെട്ട ലാൽ: സോഷ്യൽ മീഡിയയിൽ ചർച്ചയായി സൗഹൃദം

സംവിധായകൻ സിദ്ധിഖിന്റെ ഭൗതിക ശരീരത്തിന് മുൻപിൽ നിന്ന് മാറാതെ സങ്കടപ്പെട്ടിരിക്കുന്ന പ്രിയ സുഹൃത്തും നടനുമായ ലാലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇങ്ങനെ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടോ? ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെയാണ് ലാലിന്റെ ഈ ചിത്രം പങ്കുവച്ചുകൊണ്ട് പലരും ചോദിക്കുന്നത്. അത്രത്തോളം പരസ്പരം മനസ്സിലാക്കി ജീവിച്ച രണ്ടുപേരിൽ ഒരാൾ ഇല്ലാതെയാകുമ്പോഴുള്ള വേദനയായി ആ ചിത്രം സമൂഹ മാധ്യമങ്ങളെ മുഴുവൻ ഇപ്പോൾ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

ALSO READ: ‘ആ ജനപ്രിയ സിനിമയുടെ രണ്ടാം ഭാഗത്തിന് ഞങ്ങൾ പദ്ധതിയിട്ടിരുന്നു’, കഥ കേട്ട് സിദ്ധിഖ് പൊട്ടിച്ചിരിച്ചു: മാണി സി കാപ്പൻ

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. ഒന്നിച്ചു ചെയ്ത ആറ് സിനിമകളും ബോക്സ്ഓഫീസിൽ ഹിറ്റടിച്ച ടീമാണ് അവർ. തൊണ്ണൂറുകളിൽ ജനിച്ചു ജീവിച്ച മനുഷ്യർക്ക് സിദ്ധിഖ്-ലാൽ എന്ന് കേൾക്കുമ്പോൾ തന്നെ നിറയെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തും. അപ്പോൾ 16 ആം വയസ്സ് മുതൽ ഒന്നിച്ചു വളർന്ന ആ മനുഷ്യരുടെ ബന്ധത്തിന്റെ ആഴമൊന്ന് വെറുതെ സങ്കൽപ്പിച്ചു നോക്കുക. അവരിൽ ഒരാൾ ഇല്ലാതെയാകുമ്പോൾ എത്ര വേദനയായിരിക്കും അവർക്ക് അനുഭവപ്പെടുക, അതെല്ലാം ലാലിന്റെ ആ ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

ALSO READ: ഇത്രയധികം അച്ചടക്കമുളള ഒരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല, തേടിയെത്തുന്ന ആളുകളെ നിരാശരാക്കില്ല: സിദ്ധിഖ് ഒരുപാട് പേരെ സഹായിച്ചിട്ടുണ്ടെന്ന് ജഗദീഷ്

‘മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ’, എന്ന റഫീഖ് അഹമ്മദിന്റെ വരികളാണ് പലരും ഈ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിടുന്നത്. അത്രത്തോളം ഒരുപോലെ നോവും സന്തോഷവും ഉണർത്തുന്നതാണ് ഈ കാഴ്ച. ഇങ്ങനെയുള്ള മനുഷ്യർ, സുഹൃത്തുക്കൾ ഇപ്പോഴുമുണ്ടോ എന്നും പലരും ചോദിക്കുന്നുണ്ട്. എന്തായാലും സിദ്ധിഖിന്റെ വേർപാട് ഭൂമിയിൽ ഏറ്റവുമധികം ബാധിച്ചത് ലാലിനെയാണെന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News