മിന്നൽ വേഗത്തിൽ ഇമിഗ്രേഷൻ പൂർ‍ത്തിയാക്കി മോഹൻലാൽ: ആകെ എടുത്തത് വെറും 20 സെക്കൻഡ്, കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ വൈറൽ !

Mohanlal

സിനിമയിലെ അഭിനയം മാത്രമല്ല ലാലേട്ടന് ഈസി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കലും ലാലേട്ടന് സിംപിളാണ്. ഈ നടപടികൾ പൂർത്തിയാക്കാൻ ലാലേട്ടന് ആകെ വേണ്ടിവന്നത് വെറും 20 സെക്കൻഡുകൾ മാത്രമാണ്. എയർപോർട്ട് അധികൃതർ തന്നെയാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഇമിഗ്രേഷന്‍ നടപടികൾ ഇത്രയും വേഗത്തിലും അനായാസകരവുമാക്കാൻ സഹായിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ അഥവാ FTI-TTP ആണ്. ഈ പ്രോഗ്രാം വഴി ദീർഘനേരം ക്യൂ നിൽക്കുന്നതിൽ നിന്നെ യാത്രികർക്ക് മോചനം നേടാനാവും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്‌പോര്‍ട്ട് സ്റ്റാംപിങ് അടക്കമുള്ള നടപടിക്രമങ്ങൾ ഒഴിവാക്കി ഇമിഗ്രേഷൻ നടപടികൾ അനായാസമാക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ALSO READ: ‘ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2025 നവംബർ 28, 29 തീയതികളിൽ നടക്കും’: മന്ത്രി ഡോ. ആർ ബിന്ദു

നേരത്തെ ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് യാത്രികര്‍ക്ക് വേണ്ടി സിയാൽ ‘ഡിജി യാത്രാ പ്രോഗ്രാം’ അവതരിപ്പിച്ചിരുന്നു. എന്നാൽ, ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ വന്നതോടെ രാജ്യാന്തര യാത്രികര്‍ക്കും ഇമിഗ്രേഷൻ നടപടികൾ 20 സെക്കൻഡിൽ പൂർത്തിയാക്കാനാവും.

ഈ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യം പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള കവാടങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള നാല് ബയോമെട്രിക് ഇ-ഗേറ്റുകൾ വഴിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും ഈ സൗകര്യത്തിനായി അപേക്ഷിക്കാനാവും. അതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ (ftittp.mha.gov.in/fti/) വഴി അപേക്ഷ സമർപ്പിക്കാം.

വെബ് പോര്‍ട്ടലിൽ ആവശ്യപ്പെടുന്ന പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകൾ അപ്ലോഡ് ചെയ്യുക എന്നതാണ് അടുത്ത പടി. തുടർന്ന്, കൊച്ചി വിമാനത്താവളത്തിലോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ ആയി നമുക്ക് ബയോമെട്രിക് എൻറോൾമെന്റ് നടത്താനാവും. ഈ നടപടിക്രമങ്ങളെല്ലാം വൺ ടൈം രജിസ്‌ട്രേഷനാണ്, അത് പൂർത്തിയാക്കിയ യാത്രികർക്ക് ലാലേട്ടൻ ചെയ്തത് പോലെ സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ വെറും സെക്കൻഡുകൾക്കുള്ളിൽ നടത്താനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News