കായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് ശിക്ഷ സാമൂഹ്യ സേവനം; ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്തണം

കായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് ശിക്ഷ സാമൂഹ്യ സേവനം. ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്തണം. കഴിഞ്ഞ ഞായറാഴ്ചയാണ് നൂറനാണ് കല്യാണത്തിന് പങ്കെടുക്കാൻ പോയ യുവാക്കൾ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സാഹസികമായി വാഹനം ഓടിച്ചത്.

ALSO READ: ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്; ആനന്ദബോസിനെതിരെയുള്ള പീഡന പരാതി ബിജെപിക്ക് കനത്ത തിരിച്ചടി

കാറിന്റെ ഡോറിൽ ഇരുന്നുകൊണ്ട് ഒരാളും മറ്റൊരാൾ മൊബൈൽ ഫോൺ ഉപയോഗിച്ചുമാണ് വാഹനം ഓടിച്ചിരുന്നത്. തുടർന്ന് മാവേലിക്കര ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ യുവാക്കളുടെ വീട്ടിലെത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് വണ്ടി ഓടിച്ച ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നല്ല നടപ്പിന് വേണ്ടി കുടുംബവുമായി ആലോചിച്ചാണ് നടപടി എടുത്തത്.

ALSO READ: ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്; ആനന്ദബോസിനെതിരെയുള്ള പീഡന പരാതി ബിജെപിക്ക് കനത്ത തിരിച്ചടി

ശിക്ഷയുടെ ആദ്യ ഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി ഓർത്തോ വിഭാഗങ്ങളിൽ 4 ദിവസം യുവാക്കൾ സന്നദ്ധ സേവനം നടത്തണമെന്നും, ശിക്ഷയുടെ രണ്ടാം ഘട്ടത്തിൽ പത്തനാപുരം ഗാന്ധി ഭവനിലാണ്. ആശുപത്രിയിൽ എത്തി അപകടങ്ങളുടെ ഭീകരത കുട്ടികൾ കണ്ടു മനസിലാകട്ടെ എന്ന് ആർടിഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News