
സോഷ്യലിസം ഇസ് ദ ആൾട്ടർനേറ്റീവ് (SITA) എന്ന ഡോക്യൂമെൻ്ററി 24-ാം പാർടി കോൺഗ്രസ് വേദിയിൽ പ്രദർശിപ്പിക്കപ്പെട്ടു. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമിലെ സഖാക്കളുടെ കൂട്ടായ്മയായ കോമ്രേഡ് ടാക്കീസ് ആണ് ഡോക്യുമെൻ്ററി നിർമിച്ചിരിക്കുന്നത്.
ഏപ്രിൽ രണ്ടിന് പാർടി കോൺഗ്രസ് നടക്കുന്ന തമുക്കം മൈതാനത്ത് നടന്ന സ്ക്രീനിങ്ങിൽ നിരവധി ആളുകളാണ് തങ്ങളുടെ പ്രിയ സഖാവിനെ ആസ്പദമാക്കി നിർമിച്ച ഡോക്യുമെൻ്ററി കണ്ടത്.
അതേസമയം ഫെഡറലിസം സംരക്ഷിക്കാൻ യോജിച്ച പോരാട്ടം അനിവാര്യമെന്ന് കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഐ ഐ എം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. കർണ്ണാടക മുഖ്യമന്ത്രിയുടെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകറും സെമിനാറിൽ പങ്കെടുത്തു.
സാമ്പത്തികമായും രാഷ്ട്രീയമായും ഫെഡറൽ തത്വങ്ങളെ ലംഘിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തകർ സംസ്ഥാനങ്ങളെ കേന്ദ്രം.കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം വെട്ടിച്ചുരുക്കുന്നു.കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പാക്കുന്ന പദ്ധതികളെ കേന്ദ്ര പദ്ധതിയായി
ബ്രാൻഡ് ചെയ്യുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ബ്രാൻഡ് അംബാസിഡർമാരായി സംസ്ഥാനങ്ങളെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

