
ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം എന്ന ആവശ്യവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഈ വിവാദ പരാമർശം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണ് ഇവ എന്നാണ് ദത്താത്രേയയുടെ ആരോപണം.
1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . 1977 മാർച്ച് 21 വരെ നീണ്ടുനിന്ന 21 മാസ കാലയളവിൽ പൗരാവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും പ്രതിപക്ഷ നേതാക്കൾക്കും പത്രസ്വാതന്ത്ര്യത്തിനും നേരെ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയും ചെയ്തു.
ALSO READ: കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ച് ധനവകുപ്പ്
ഈ കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, അടിയന്തരാവസ്ഥക്കാലത്തിന്റെ 50-ാം വാര്‍ഷികം തികയുന്ന ഈ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ജൂൺ 25 ബുധനാഴ്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ‘ സംവിധാൻ ഹത്യ ദിവസ് ‘ ആയി ആചരിച്ചതിന് പിന്നാലെയാണ് ഹൊസബലെയുടെ പരാമർശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here