എതിരാളികളിൽ ഒരാൾ കോടീശ്വരനും മറ്റേയാൾ ശത കോടീശ്വരനായ കോർപറേറ്റും; പക്ഷേ സാധാരണ വോട്ടർമാർക്ക് പന്ന്യൻ രവീന്ദ്രനെ അറിയാം

തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ലാളിത്യം കലർന്ന ജീവിതരീതിയെ കുറിച്ചുള്ള സോഷ്യൽമീഡിയ കുറിപ്പ് വൈറലാകുന്നു. പന്ന്യൻ രവീന്ദ്രന് എതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാൾ കോടീശ്വരനും മറ്റേയാൾ ശത കോടീശ്വരനായ കോർപറേറ്റും ആണ്. എന്നാൽ സാധാരണക്കാർക്ക് തന്നെ അറിയാമെന്നാണ് സാധാരണക്കാരൻ കൂടിയായ പന്ന്യൻ രവീന്ദ്രൻ പറയുന്നത്.പതിവു പോലെ രാവിലെ പ്രസ്ക്ലബ് കാൻ്റീനിൽ ഇദ്ദേഹം ചായകുടിക്കാൻ വരുമെന്നും പരിചിതരും അപരിചിതരുമായവരോട് കുശലം പറഞ്ഞുകൊണ്ടുള്ള പെരുമാറ്റമൊക്കെ ഇദ്ദേഹത്തിന്റെ സാധാരണ ജീവിതത്തിനു ഉദാഹരണമാണ് എന്നാണ് വൈറലാകുന്ന കുറിപ്പിൽ പറയുന്നത്. 2005 ലെ ഉപതെരഞ്ഞടുപ്പ് വിജയം ഇത്തവണയും ആവർത്തിക്കുമെന്നും തിരുവനന്തപുരത്തുകാർ ഒപ്പമുണ്ടാകും എന്നുമാണ് പന്ന്യൻ രവീന്ദ്രൻ പറയുന്നത്.

ALSO READ: അങ്കമാലി അതിരൂപത – കുര്‍ബാന വിഷയം; പ്രതിഷേധവുമായി ഏകീകൃത കുര്‍ബാന അനുകൂല വിശ്വാസികള്‍

വൈറലാകുന്ന സോഷ്യൽ മീഡിയ പോസ്റ്റ്

സ്ഥാനാർഥി ആയതിൻ്റെ ഭാവമാറ്റം ഒന്നുമില്ല സഖാവ് പന്ന്യന്. പതിവു പോലെ പ്രസ്ക്ലബ് കാൻ്റീനിൽ രാവിലെഏഴരയോടെ കട്ടൻ കുടിക്കാൻ എത്തും. മടക്കത്തിൽ ഒരു പുട്ടിൻ്റെ പകുതി പാർസൽ വാങ്ങും. ചായ കുടിക്കാൻ എത്തുന്ന പരിചിതരും അപരിചിതരുമായവരോട് കുശലം പറയും. രാഷ്ട്രീയവും കിക്കറ്റും ഫുട്ബോളും സാഹിത്യവും ഒക്കെ വിഷയങ്ങളാകും സ്ഥാനാർഥി ആയ ശേഷം സെൽഫിക്കാരുടെ തിരക്ക് പതിവിലേറെ. CPI ആസ്ഥാനമായ എം എൻ സ്മാരകം പുതുക്കി പണിയുന്നതുകാരണം സെക്രട്ടേറിയറ്റിന് സമീപമുള്ള ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് താമസം.
ശതകോടീശ്വരന്മാരാണല്ലോ രവിയേട്ടാ എതിരാളികൾ എന്ന് പറഞ്ഞപ്പോൾ ചിരി. ഒരാൾ കോടീശ്വരനാണെങ്കിൽ മറ്റേയാൾ ശത കോടീശ്വരനായ കോർപറേറ്റ്. പക്ഷേ സാധാരണ വോട്ടർമാർക്ക് നമ്മളെ അറിയാം. പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ല. ഇതിനകം പല മേഖലകളിലുള്ളവരെ ചെന്നു കണ്ടു. പലരും ഫോണിൽ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തു.
2005 ൽ ഉപതെരഞ്ഞടുപ്പ് നേരിട്ടപ്പോഴത്തെ അത്ര വികാരമാണ്. അന്നത്തെ ജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസം. സ്വപ്നത്തിൽ പോലുമില്ലാത്ത കാര്യമാണ് അന്ന് സംഭവിച്ചത്. പാർലമെൻ്റ് കാണാൻ പോലും സാധിക്കില്ലെന്ന് കരുതിയ കാലത്താണ് പി കെ വി യുടെ മരണത്തിനു ശേഷം ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് ഡൽഹിയിൽ എത്തുന്നത്. പദവികൾ ഒന്നും പ്രതീക്ഷിച്ചല്ലല്ലോ നമ്മുടെയൊക്കെ രാഷ്ട്രീയ പ്രവർത്തനം.
ചെറുപ്പത്തിൽ റേഡിയോയിൽ പ്രഭാഷണം നടത്തിയ ശേഷം നാട്ടിൽ സിനിമാ താരത്തിൻ്റെ ഗമയുണ്ടായിരുന്നു. അമ്മയാണ് അന്ന് ഏറെ സന്തോഷിച്ചത്. ‘ഇന്നാള് റേഡിയോയിൽ പറഞ്ഞോനല്ലേ ആ വരുന്നത് എന്ന് അയൽ വീട്ടിലെ ചേച്ചിമാർ പറയുന്നത് കേട്ടപ്പോൾ തോന്നിയ അഭിമാനം ചെറുതല്ല. വിനിമയ മാർഗം അത് മാത്രമായിരുന്നു. കഥാ പ്രസംഗകരൊക്കെ പേരിനൊപ്പം റേഡിയോ ഫെയിം എന്ന് വയ്ക്കുന്ന കാലം. തിരുവനന്തപുരത്തെ വോട്ടർമാർ ഇത്തവണയും ഒപ്പം നില്കുമെന്ന വിശ്വാസമുണ്ട് പന്ന്യൻ സഖാവിന്.
ചായ കുടിച്ച് മടങ്ങുമ്പോൾ ഞങ്ങളുടെ ബാഡ്മിൻ്റൺ കളിസംഘത്തോട് ഉപദേശം. ‘എന്തു സംഭവിച്ചാലും കളി മുടക്കരുത്. കളി തുടർന്നാൽ പ്രായമാകുന്നത് അറിയില്ല. എപ്പോഴും
ചെറുപ്പത്തിൻ്റെ ആവേശമുണ്ടാകും. “
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News