
ജനക്ഷേമ പ്രവർത്തനങ്ങളുമായി ജനകീയ സർക്കാർ മുന്നോട്ട് പോവുകയാണ്. ദാ ഇപ്പോൾ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. ഗവൺമെൻ്റിന്റെ ഈ സുപ്രധാന പ്രഖ്യാപനങ്ങളെ കേരളത്തിലെ ജനങ്ങൾ കേരളത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചും കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും സർക്കാരിനെ അഭിനന്ദിച്ച് മുന്നോട്ട് വരുന്നുണ്ട്. അതിന്റെയൊപ്പം തന്നെ കേരളത്തിന്റെ വികസനത്തിൽ പങ്ക് വഹിക്കാൻ മടിക്കുന്ന, സംസ്ഥാനത്തിന് ഗുണമാകുന്ന ഭൂരിഭാഗം തീരുമാനങ്ങളേയും കണ്ണടച്ച് എതിർക്കുന്ന യുഡിഎഫിനേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും ട്രോളുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
മലയാള സിനിമകളിലെ പല മീംകളെ കൂട്ടിച്ചേർത്ത് പലതരം ട്രോളുകളാണ് ഫേസ്ബുക്കിലും ഇസ്റ്റഗ്രാമിലും പലരും പോസ്റ്റ് ചെയ്യുന്നത്. യുഡിഎഫ് ക്യാമ്പിന്റെ ആവലാതികളും വെപ്രാളങ്ങളും പല മീംകളിലേയും മെയിൻ വിഷയം. ‘പുതിയ പെൻഷൻ പ്രഖ്യാപനം ഞങ്ങൾ കേരളത്തിൽ നടപ്പാക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് വടിയുമായി നിൽക്കുന്ന സതീശനും സുധാകരനും സണ്ണി ജോസഫും, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അറിഞ്ഞ് ബോധം കെട്ട് വീഴുന്ന വി ഡി സതീശൻ അങ്ങനെ പല തരത്തിലുള്ള മീമുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ALSO READ: ‘വാക്കു പറഞ്ഞതൊന്നും സർക്കാർ വഴിയിൽ വെച്ച് അവസാനിപ്പിക്കില്ല’; ഭവനനിർമ്മാണ ബോർഡ് തിരുവനന്തപുരത്ത് നിർമിച്ച ഫ്ലാറ്റുകളുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു
മഴവിൽക്കാവടി, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, എന്നീ സിനിമകളിലെ പല സീനുകളും വെച്ച് പല മീംസുകളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രി ഒറ്റ പത്രസമ്മേളനം കൊണ്ട് യുഡിഎഫ് ക്യാമ്പിന് തീയിട്ടു എന്ന് തുടങ്ങിയ കമന്റുകളാണ് ഓരോ പോസ്റ്റിന് കിഴിലും നിറയുന്നത്. ചില മാധ്യമങ്ങളുടെ വ്യമോഹങ്ങളേയും തകർത്തും എന്ന് കമന്റുകൾ ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

