
വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും, ആക്രമങ്ങൾക്കുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ, വനിതകളുടെ ലോങ്ങ് മാർച്ച് നടത്തി. AIDWA അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതി ടീച്ചറുടെ നേതൃത്വത്തിലാണ് ലോങ്ങ് മാർച്ച് നടത്തിയത്. ലഹരി മാഫിയക്കെതിരെ, ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിതെന്ന് ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി ടീച്ചർ പറഞ്ഞു
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലാണ് താമരശ്ശേരിയിൽ ലഹരി മാഫിയക്കെതിരെ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്. AIDWAയുടെ അഖിലേന്ത്യാ പ്രസിഡൻ്റ് P.K ശ്രീമതി ടീച്ചർ ലോങ്ങ് മാർച്ചിന് നേതൃത്വം നൽകി. ആവേശ ഉജ്ജ്വല വരവേൽപ്പാണ് മാർച്ചിന് ലഭിച്ചത്.
Also Read: പൊതുമേഖലാ ബാങ്കുകളിൽ സ്ഥിര നിയമനം നടത്തണം, കരാർ നിയമനങ്ങൾ സംവരണം അട്ടിമറിക്കുന്നു: വി ശിവദാസൻ എംപി
പുതുപ്പാടി എലോക്കരയിൽ നിന്നും ആരംഭിച്ച മാർച്ച് ഈങ്ങാപ്പുഴ ബസ് സ്റ്റാൻ്റിന് സമീപമാണ് സമാപിച്ചത്. ലഹരി ഉപയോഗ സംഭവങ്ങളിലും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ സംഭവങ്ങളിലും, കേരളത്തിൽ ഉടൻതന്നെ പൊലീസ് കേസെടുത്ത്, കുറ്റവാളികളെ ജയിലിൽ അടയ്ക്കുന്നു. എന്നാൽ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അങ്ങനെയല്ല സ്ഥിതിയെന്ന് പി കെ ശ്രീമതി ടീച്ചർ മാർച്ചിനുശേഷം നടന്ന പൊതുയോഗത്തിൽ പറഞ്ഞു.
ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലനിൽക്കണം. ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണ സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടി എടുക്കണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here