കുക്കറിൽ ചപ്പാത്തി ഉണ്ടാക്കാൻ അറിയുമോ സക്കീർഭായിക്ക് ? സമയവും, അധ്വാനവും ലാഭം; മിനിറ്റുകൾക്കുള്ളിൽ സോഫ്റ്റ് ചപ്പാത്തി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ

Chappathi recipe

പ്പാത്തി എന്നും ഒരു വീക്ക്നസ് തന്നെയാണ്. രാവിലെയെന്നില്ല ഉച്ചയ്ക്കെന്നില്ല വൈകിട്ടെന്നില്ല. എപ്പോഴായാലും ചപ്പാത്തി മലയാളിക്ക് ഓക്കെയാണ്. മാത്രമല്ല ഏത് കറിയുടെ കൂടെ കഴിക്കാനും ചപ്പാത്തി സെറ്റാണ്. അത് മാത്രമോ ഇനി കറിയൊന്നും ഇല്ലെങ്കിൽ തന്നെയും സോസോ ജാമോ ഒക്കെവെച്ചും നമ്മൾ ചപ്പാത്തി കഴിക്കും.

എന്നാലോ അത് ഉണ്ടാക്കി എടുക്കാനുള്ള പണി അത് കുറച്ച് സീൻ തന്നാണല്ലേ. ജോലിക്ക് പോകുന്നവരാണെങ്കിലും പഠിക്കാൻ പോകുന്നവരാണെങ്കിലും ഇത് ഉണ്ടാക്കി എടുക്കാൻ കുറച്ച് പണിപ്പെടാറുണ്ട്. അതിന് ഹാഫ് കുക്ക്ഡ് ചപ്പാത്തി കിട്ടുമല്ലോ എന്നാണെങ്കിൽ എന്നും അത് വാങ്ങിക്കാൻ സാധിക്കുമോ. ഇല്ലല്ലേ…അത്ര ലാഭകരമല്ല.

Also read: സഭാ ഐക്യത്തിന് കൈകോർത്തു ക്രൈസ്തവ നേതാക്കൾ; സംയുക്ത യോഗത്തിൽ പങ്കെടുത്ത് പ്രമുഖർ

എന്നാൽ ചപ്പാത്തി ഉണ്ടാക്കാൻ ഒരു സിമ്പിൾ ട്രിക് ഉപയോ​ഗിച്ചാലോ. വീട്ടിൽ കുക്കർ ഉണ്ടല്ലോ. എങ്കിൽ പിന്നെ ഒന്നും നോക്കണ്ട. സംഗതി പെട്ടന്ന് റെഡിയാക്കാം. സമയവും അധ്വാനവും ലാഭിക്കാൻ ഇതിനേക്കാൾ വലിയൊരു എളുപ്പവഴി ഇല്ല. രുചികരവും മൃദുവായതുമായ ചപ്പാത്തികൾ ഇനി പ്രഷർ കുക്കർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്ത് കുഴയ്ക്കുക. അല്പം വെളിച്ചെണ്ണ കൂടി ചേർത്താൽ ചപ്പാത്തി കൂടുതൽ മൃദുവാകുമെന്ന് അറിയാമല്ലോ.

Also read: സഖാവ് ജോർജ് കെ ആന്റണി അന്തരിച്ചു അനുശോചിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ

പാകം ചെയ്യുന്ന രീതി: പരത്തിയ ചപ്പാത്തികൾ എണ്ണ പുരട്ടിയ കുക്കറിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കുക. പക്ഷേ കുക്കറിന്റെ വിസിൽ വേണ്ട. വിസിൽ ഒഴിവാക്കി, തീ കുറച്ച് വെച്ച് 2 മിനിറ്റ് മാത്രം അടച്ചു വെക്കുക. ശേഷം ചപ്പാത്തികൾ മറിച്ചിട്ട് ഓരോ മിനിറ്റ് കൂടി പാകം ചെയ്താൽ സോഫ്റ്റ് ചപ്പാത്തി റെഡിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News