ചപ്പാത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ , പഞ്ഞി മാറി നിൽക്കും

ചപ്പാത്തി നമ്മൾ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു വിഭവമാണ്. കൂടുതലും ഡയറ്റ് എടുക്കുന്ന ആളുകൾ എന്നും രാത്രിയിലോ അല്ലെങ്കിൽ രാവിലെയോ ഒക്കെ ചപ്പാത്തിയാണ് കഴിക്കാർ. നല്ല ഗോതമ്പ് മാവ് വെച്ച് വീട്ടിൽ പൂ പോലെയുള്ള ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കും. എങ്ങനെ വീട്ടിൽ പൂപോലുള്ള ചപ്പാത്തി ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

ഗോതമ്പ് പൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ഒരു നുള്ള്
നെയ്യ് – ഒരു സ്പൂൺ
വെള്ളം – ഒരു കപ്പ്

Also read: റാഗി കൊണ്ടൊരു ഹെൽത്തി കേക്ക് ഉണ്ടാക്കിയാലോ? റെസിപ്പി പരിചയപ്പെടാം

ഉണ്ടാക്കുന്ന വിധം :

ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് ഇളക്കി മാറ്റി വെയ്ക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചൂടാക്കുക ( ഇളം ചൂട് മതിയാകും). ഉപ്പും പഞ്ചസാരയും ചേർത്ത് ഇളക്കി മാറ്റി വെച്ച വെള്ളത്തിലേക്ക് ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളം ചേർത്ത് കുഴച്ച് എടുക്കുക. മാവ് ചപ്പാത്തി പരത്താൻ പരുവം ആകുമ്പോൾ അതിലേക്ക് നെയ് ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചപ്പാത്തി പരത്താൻ പാകത്തിന് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക. അര മണിക്കൂറിന് ശേഷം നൈസ് ആയി പരത്തി ചെറിയ തീയിൽ ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ആയ ചപ്പാത്തി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News