
നല്ല സോഫ്റ്റായ വട്ടയപ്പം ചായയോടൊപ്പം വൈകിട്ട് കഴിക്കാൻ സാധിക്കുന്ന കിടിലനൊരു ഇടപലഹാരമാണ്. കൂടാതെ പ്രഭാതഭക്ഷണമായും തയ്യാറാക്കുവുന്ന വട്ടയപ്പം തീൻമേശയിലെ ഒരു പ്രധാനി തന്നെയാണ്. കേരളത്തിലെ തനി നാടൻ പാചകക്കൂട്ടിൽ നല്ല സോഫ്റ്റായ വട്ടയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് പരിശോധിക്കാം.
ചേരുവകൾ
അരിപ്പൊടി – 1 കപ്പ്
തേങ്ങ – 1/2 കപ്പ്
ചോറ്- 1 കപ്പ്
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക – 3
കശുവണ്ടി – 8 എണ്ണം
ഉണക്കമുന്തിരി – 8 എണ്ണം
യീസ്റ്റ് – 1/2 ടീസ്പൂണ്‍
വെളളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എങ്ങനെ തയ്യാറാക്കാം
- അരിപ്പൊടി, തേങ്ങ ചിരകിയത്, ചോറ്, ഏലയ്ക്ക ചതച്ചത് മുക്കാൽ കപ്പ് വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
- അരച്ചെടുത്തത് ഒരു പാത്രത്തിലേക്ക് പകർന്ന് അതിലേക്ക് യീസ്റ്റ് ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായി യോജിപ്പിക്കുക.
- ഇനി മാവ് 4 മണിക്കൂർ പുളിക്കുന്നതിനായി മാറ്റി വെയ്ക്കാം.
- ഒരു പ്ലേറ്റില്‍ എണ്ണതടവിയതിനുശേഷം അതിന്റെ മുകളിൽ ഇനി ശുവണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. അതിനുശേഷം ഇനി അത് ഇഡലി പാത്രത്തില്‍ വച്ച് ആവി കയറ്റി വേവിച്ചെടുക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

