
കേരളത്തിലെ ഭക്ഷണ സംസ്കാരത്തിലേക്ക് അതിവേഗമാണ് മന്തി കടന്നു കയറിയത്. അതുവരെ ആളുകളുടെ പ്രിയഭക്ഷണമായിരുന്ന ബിരിയാണിയെ പിന്തള്ളിക്കൊണ്ടാണ് മന്തി എത്തിയത്. രുചി കൊണ്ടാണ് എല്ലാവരുടെയും ഹൃദയം കീഴടക്കിയെങ്കിലും സ്ഥിരം കഴിക്കുന്നതിലൂടെ വില്ലനായി തീരുന്ന ഭക്ഷണമാണ് മന്തി. ഇത് കഴിക്കുമ്പോൾ ഓർമ്മ വയ്ക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.
ചിക്കൻ ഉൾപ്പെടെയുള്ള മാംസാഹരങ്ങൾ വളരെ ഉയർന്ന താപനിലയിൽ ഗ്രിൽ ചെയ്യുമ്പോൾ എച്ച്സിഎസ്, പിഎഎച്ച്എസ് എന്നീ രാസപദാർത്ഥങ്ങൾ രൂപപ്പെടാം. അതുകൊണ്ട് തന്നെ അധികമായി കരിഞ്ഞ ഭാഗങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
also read; കുട്ടികൾക്ക് പുതിയ നിബന്ധനകളുമായി യുകെ സർക്കാർ
മന്തിക്കൊപ്പം കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം. ഇതിൽ പഞ്ചസാരയും കലോറിയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രമേഹവും ശരീരഭാരവും വർദ്ധിക്കാൻ ഇത് നിരന്തരം കഴിക്കുന്നതിന് കാരണമാവും.
മന്തിയേക്കാൾ ഫാൻസ് ആണ് കൂടെ കൂടുതൽ ഫാൻസ് ആണ് കൂടെ കഴിക്കുന്ന മയോണൈസ്. എന്നാൽ, ഇവയിൽ കൊഴുപ്പ് കലോറിയും കൂടുതലാണ് ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത ചിക്കനോ അരിയോ ഉപയോഗിച്ച് പാകം ചെയ്യുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

