
ബ്രേക്ക് ഫാസ്റ്റിന് പാലപ്പം ഇഷ്ടമാണോ? അരിക് മൊരിഞ്ഞ് നടുഭാഗം പഞ്ഞിപോലെ സോഫ്റ്റായ പാലപ്പം എന്ന് കേൾക്കുമ്പോഴേ പലർക്കും നാവിൽ വെള്ളമൂറും. അപ്പം നല്ലതുപോലെ സോഫ്റ്റാകാനും മാവ് പെട്ടെന്ന് പുളിച്ചുവരാനും സാധാരണയായി ഈസ്റ്റോ കള്ളോ ആണ് ചേർക്കാറ്. എന്നാൽ ഇതിന് പകരം ഉപയോഗിക്കാൻ പറ്റുന്ന ഒരു ഐറ്റം പറഞ്ഞുതരാം. ഇതൊരു സ്പൂൺ ഉണ്ടെങ്കിൽ ഇനിമുതൽ ഈസ്റ്റോ കള്ളോ ആവശ്യം വരില്ല, മാവ് പെർഫക്ടായി പുളിപ്പിച്ചെടുക്കാനും പറ്റും.
പാലപ്പത്തിന് ആവശ്യമായ ചേരുവകൾ
പച്ചരി- 1 1/2 കപ്പ്
തേങ്ങ- 1 കപ്പ്
ചോറ്- 1/2 കപ്പ്
തേങ്ങാവെള്ളം
പഞ്ചസാര
തയ്യാറാക്കുന്ന വിധം
ആദ്യം ഒന്നര കപ്പ് പച്ചരി കുതിർക്കാൻ വയ്ക്കണം. 8 മണിക്കൂറെങ്കിലും കുതിർക്കാൻ വയ്ക്കണം. ശേഷം ഒരു കപ്പ് തേങ്ങ ചിരകിയതിലേക്ക് അര കപ്പ് വേവിച്ച ചോറും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ മിക്സിലേക്ക് പ്രത്യേകം അരച്ചെടുത്ത പച്ചരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
ALSO READ: ലേറ്റായോ? 15 മിനിട്ടിൽ സ്വാദൂറുന്ന ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ, ഹെൽത്തിയിൽ കേമൻ
ഇനിയാണ് ആ സ്പെഷ്യൽ ഐറ്റം ചേർക്കേണ്ടത്. ഒരു തേങ്ങയുടെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയിട്ട് യോജിപ്പിച്ച് ഇത് മാവിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മാവ് ഇനി 8 മണിക്കൂർ അടച്ചു മാറ്റിവെക്കണം. ഓവർനൈറ്റ് വയ്ക്കുന്നതാണ് നല്ലത്. മാവ് പുളിച്ചതിനു ശേഷം അപ്പങ്ങൾ ഓരോന്നായി ചുട്ടെടുക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

