പൂവ് പോലെ സോഫ്റ്റായ ഇഡ്ഡലി, ആഹാ എന്തെളുപ്പത്തിൽ തയ്യാറാക്കാം

idli

രുചിയൂറുന്ന ഭക്ഷണം കഴിച്ച് ഒരുദിവസം ആരംഭിക്കുന്നത് ഏറെ ഗുണകരമാണ്. വിശേഷദിവസങ്ങളിലും അല്ലാതെയും പലരും ഇഡ്ഡലിയായിരിക്കും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്നത്. എന്നാൽ ഇഡ്ഡലി തയ്യാറാക്കുമ്പോൾ പലരും നേരിടുന്ന പ്രശ്നം അതിന്റെ മൃദുത്വത്തെക്കുറിച്ചായിരിക്കും. പല വഴികൾ പരീക്ഷിച്ചിട്ടും ഇഡ്ഡലിക്ക് മൃദുത്വം കിട്ടാതെ പരാജയപ്പെട്ടവരാണോ നിങ്ങൾ. എങ്കിൽ ഒരു എളുപ്പവഴി പരിചയപ്പെട്ടാലോ. ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന പോലെയുള്ള മൃദുവായ ഇഡ്ഡലി തയ്യാറാക്കാം.

ഒന്നരക്കപ്പ് പച്ചരി, അരക്കപ്പ് ഉഴുന്ന്, അരക്കപ്പ് ചോറ്,അരടീസ്പൂൺ ഉഴുന്ന്, ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ ഉപയോഗിച്ച് ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കാവുന്നതാണ്. പച്ചരി നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു 6 മണിക്കൂർ കുതിർത്തു വയ്ക്കുക. ഉഴുന്നും ഉലുവയും ഒന്നിച്ചാക്കി കഴുകി, നല്ല വെള്ളം ഒഴിച്ച് ( ഈ വെള്ളം ആണ് അരയ്ക്കാൻ എടുക്കുന്നത്) 6 മണിക്കൂർ കുതിർത്തു വയ്ക്കുക.

6 മണിക്കൂറിനു ശേഷം ഉഴുന്നു മിക്സിയുടെ വലിയ ജാറിലേക്കു മാറ്റി ഉഴുന്ന് കുതിർത്ത വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരി കുതിർത്തതിലെ വെള്ളം ഊറ്റി കളയുക. ഇതിലേക്കു ചോറും ആവശ്യത്തിന് ഉഴുന്ന് കുതിർത്ത വെള്ളവും ചേർത്ത് കുറച്ച് തരിയായി അരച്ചെടുക്കുക. ഇത് കൈ വച്ച് നന്നായി യോജിപ്പിച്ച് 8 മുതൽ 10 മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കാം.

also read:എണ്ണ വേണ്ടേ വേണ്ട; പൂരി ഉണ്ടാക്കാം പ്രഷർ കുക്കറിൽ

ഇത്തരത്തിൽ പൊങ്ങിവന്ന മാവിൽ നിന്ന് ആവശ്യത്തിനു മാവ് എടുത്ത് ഉപ്പ് ചേർത്ത് ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ്‌ ആവിയിൽ വേവിക്കുക. പത്ത് മിനിറ്റ് കഴിഞ്ഞ് ഇഡ്ഡലി തട്ട് പുറത്ത് എടുത്ത് കുറച്ചു തണുത്തതിന് ശേഷം ഇഡ്ഡലി ഇളക്കി എടുക്കാം. പൂവ് പോലുള്ള ഇഡ്ഡലി റെഡി. ശേഷം ഇഷ്ടപ്പെട്ട കറിയുമായി ഇഡ്ഡലി കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News