കള്ള് ഇല്ലെങ്കിൽ എന്താ.. ? പഞ്ഞി പോലുള്ള പാലപ്പത്തിന് ഇനി ഇങ്ങനെയുണ്ടാക്കി നോക്കൂ

നാളെ എന്ത് രാവിലെ ഉണ്ടാക്കും എന്നതിന്റെ പണിയൊക്കെ തലേന്ന് തന്നെ തുടങ്ങുന്നവരാണ് പലരും, പ്രത്യേകിച്ച് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് പാലപ്പം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. അപ്പം സോഫ്റ്റായി കിട്ടാൻ മാവിലേയ്ക്ക് കള്ള് പലരും ചേർക്കാറുണ്ട്. എന്നാൽ ചിലർക്ക് ഇത് കിട്ടിയെന്ന് വരില്ല, അങ്ങനെയെങ്കിൽ എങ്ങനെയാണ് ഈ അപ്പം ഒന്ന് സോഫ്റ്റ് ആക്കി എടുക്കുക ? വഴിയുണ്ട്…

അവശ്യ ചേരുവകൾ

പച്ചരി – 3 കപ്പ്
ചോറ് – 2കപ്പ്
കട്ടിയുള്ള തേങ്ങാപാൽ – 1 കപ്പ്
യീസ്റ്റ് – 1/2 ടീസ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ചെറു ചൂടുവെള്ളം -4 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1 കപ്പ്
ചുവന്നുള്ളി – 2 ചെറുത്
ജീരകം- 4 നുള്ള്

ALSO READ: പഞ്ചസാരയും തേനും വേണ്ടേ വേണ്ട ! വെറും ഞൊടിയിടയില്‍ മധുരമൂറും ലഡു

തയ്യാറാക്കുന്ന വിധം

ചെറുചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് പഞ്ചസാരയും, യീസ്റ്റും ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കാം. ഇനി മറ്റൊരു പാത്രത്തിൽ പച്ചരിയെടുത്ത് വെള്ളം ചേർത്ത് കുതിർത്തു വയ്ക്കാം. കുതിർത്തെടുത്ത പച്ചരിയിലേയ്ക്ക് വേവിച്ച ചോറും, തേങ്ങാപ്പാലും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം. അരച്ചെടുത്ത മാവിലേയ്ക്ക് യീസ്റ്റും പഞ്ചസാരയും ചേർത്ത ലായനി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് എട്ട് മണിക്കൂർ മാറ്റി വയ്ക്കാം. ചിരകിയെടുത്ത തേങ്ങയും, ചുവന്നുള്ളിയും, ജീരകവും മാവിലേയ്ക്കു ചേർത്തിളക്കാം. അപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. ചട്ടി ചൂടായതിനു ശേഷം തീ കുറച്ചു വയ്ക്കാം. അതിലേയ്ക്ക് മാവ് ഒഴിച്ച് ചുട്ടെടുക്കാം.

പഞ്ഞിപോലെ അപ്പം സോഫ്റ്റ് ആകാൻ നുറുങ്ങു വിദ്യകൾ ഇതാ

എട്ട് മണിക്കൂറെങ്കിലും കുതിർത്തു വച്ച അരി അരച്ചെടുത്ത് മാവ് തയ്യാറാക്കാം.
അരി നന്നായി അരച്ചെടുക്കാൻ സാധാരണ വെള്ളത്തിനു പകരം തേങ്ങാവെള്ളം ഉപയോഗിക്കാം. അപ്പം സോഫ്റ്റാകാൻ വേവിച്ച ചോറ് കൂടി മാവ് അരയ്ക്കുമ്പോൾ ചേർക്കാം. അപ്പം ചുടുന്നതിനു മുമ്പായി അപ്പ ചട്ടിയിൽ അൽപം നല്ലെണ്ണ പുരട്ടുന്നത് നന്നായിരിക്കും. പാൻ ചൂടായതിനു ശേഷം മാത്രം മാവ് ഒഴിക്കാം. ഇങ്ങനെ ചെയ്‌താൽ അപ്പം നന്നായി വേവുന്നതിനും ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News