ചോറും മുട്ടയും ഉണ്ടോ? നല്ല സോഫ്റ്റ് പൊറോട്ട വീട്ടിലുണ്ടാക്കാം

Easy Porotta Recipe with rice and egg

മിക്കവരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായിരിക്കും പൊറോട്ട. ചോറും മുട്ടയും ഉണ്ടെങ്കിൽ നല്ല ടേസ്റ്റി പൊറോട്ട വീട്ടിൽത്തന്നെ ഉണ്ടാക്കാനാവും. യഥാർത്ഥ പൊറോട്ട മാറിനിൽക്കുന്ന ടേസ്റ്റാണ് ഈ അപ്പത്തിന് കേട്ടോ.

സാധാരണ പൊറോട്ടയേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ സ്പെഷൽ വിഭവം പൊറോട്ടയേക്കാൾ സോഫ്റ്റും ആണ്. റെസിപ്പി എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചോറ്: 1 കപ്പ്
മുട്ട: 1
മൈദ/ഗോതമ്പുപൊടി: 2 കപ്പ്
വെള്ളം: 1/4 കപ്പ്
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സിയുടെ ജാറിൽ ഒരു കപ്പ് ചോറും ഒരു മുട്ടയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കാൽ കപ്പ് വെള്ളവും ചേർക്കാൻ മറക്കരുത്. അരച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മൈദയും ചേർക്കുക. ആദ്യം ഒരു കപ്പ് മൈദയാണ് ചേർക്കേണ്ടത്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം രണ്ടാമത്തെ കപ്പ് കുറച്ചുകുറച്ചായി ചേർത്ത് കുഴച്ചെടുക്കണം.

ALSO READ: മുറിച്ച സവാള ഫ്രിഡ്ജില്‍ വയ്ക്കുന്നത് അപകടമോ? സൂക്ഷിക്കേണ്ടത് എങ്ങനെ?

ചപ്പാത്തി മാവിനേക്കാൾ കുറച്ച് ലൂസായിട്ടുള്ള മാവാണ് തയ്യാറാക്കേണ്ടത്. ശേഷം ഈ മാവ് വലിയ ഉരുളകളാക്കി മാറ്റണം. തുടർന്ന് കൗണ്ടർ ടോപ്പിൽ എണ്ണ പുരട്ടി, ഓരോ ഉരുളയും നല്ല നേർത്ത ഷീറ്റ് രൂപത്തിൽ പരത്തിയെടുക്കാം.

പൊറോട്ടയ്ക്ക് നല്ല ലെയർ കിട്ടാൻ മറ്റൊരു പൊടിക്കൈ കൂടിയുണ്ട്. ഇതിനായി കുറച്ച് മൈദയും എണ്ണയും ചേർത്ത് പേസ്റ്റ് തയ്യാറാക്കണം. ഇത് ഷീറ്റിന് മുകളിൽ നന്നായി തേച്ചു പിടിപ്പിക്കാം. ശേഷം ഇത് ചുരുട്ടി എടുക്കണം. പിന്നീട് ആവശ്യമായ വലിപ്പത്തിൽ മുറിച്ചെ‍ടുക്കാം.

ഓരോ പീസും കൈകൊണ്ട് ആദ്യം അമർത്തി ചപ്പാത്തി കോലുകൊണ്ട് പതുക്കെ നേർത്ത രീതിയിൽ പരത്തിയെടുക്കണം. ശേഷം ചൂടായ പാനിലിട്ട് തിരിച്ചും മറിച്ചും ഇട്ട് പൊറോട്ട പോലെ ചുട്ടെടുക്കാം. നല്ല സോഫ്റ്റ് വെറൈറ്റി പൊറോട്ട റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News