കഷ്ടപ്പെട്ട് കുഴയ്ക്കാന്‍ നില്‍ക്കേണ്ട, ബ്രേക്ക്ഫാസ്റ്റിന് നല്ല ക്രിസ്പി പൂരി ഇനി ഇങ്ങനെ ഉണ്ടാക്കാം

പൂരി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ പൂരിയുണ്ടാക്കുന്ന കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മടിക്കുകയും ചെയ്യും. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ പൂരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ഇതിനായി ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേര്‍ക്കുക. ശേഷം മാവിലേക്ക് കുറച്ചു കൂടുതല്‍ വെള്ളം ചേര്‍ക്കുക. എന്നിട്ട് കുറച്ചു ലൂസ് പരുവത്തില്‍ മാവിനെ കലക്കിയെടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കുക.

Also Read : പ്രണയബന്ധം അവസാനിപ്പിച്ചതില്‍ വിഷമം; സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ശേഷം 21കാരന്‍ തൂങ്ങിമരിച്ചു

എന്നിട്ട് പാനില്‍ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കുക. ഇനി പാനില്‍ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോള്‍ ഫ്‌ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കുറച്ചു മൈദമാവ് കൂടി ചേര്‍ത്ത് കൊടുക്കുക.

പിന്നീട് മൈദ മാവില്‍ നല്ലപോലെ മിക്സാക്കി എടുക്കുക. എന്നിട്ട് മാവിനെ നല്ലപോലെ ഉരുട്ടിയെടുക്കുക. ഉരുട്ടിയെടുത്ത ഓരോ മാവും പ്രസ്സില്‍ വെച്ച് പരത്തുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് എണ്ണ നല്ലപോലെ ചൂടായി വരുമ്പോള്‍ പരത്തി വച്ചിട്ടുള്ള ഓരോ മാവും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.ശേഷം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. മാവ് കുഴക്കാതെയും, പരത്താതെയും, തയ്യാറാക്കി എടുക്കാവുന്ന നല്ല സോഫ്റ്റ് പൂരിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News