സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് സോളാര്‍ കേസ്; മുഖ്യമന്ത്രി

സോളാര്‍ ഗൂഢാലോചന ഇപ്പോള്‍ ചര്‍ച്ചയാക്കിയത് ആരെയാണ് ബാധിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി യു ഡി എഫ് ഉന്നയിച്ചാല്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും പറഞ്ഞു.

Also Read: കേരള പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച കേരളീയം സംഘടിപ്പിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം, നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാനാകില്ലെന്നും കൂടുതല്‍ പേരിലേക്ക് പകര്‍ന്നില്ല എന്നത് ആശ്വാസകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ ആരോഗ്യ സംവിധാനവും നിതാന്ത ജാഗ്രതയോടെ രംഗത്തുണ്ട്. തുടക്കത്തില്‍ കണ്ടെത്തിയതുകൊണ്ട് ഇടപെടാന്‍ ആയി എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു; പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രിയിലെ 380-മത് ഉറപ്പ് യഥാര്‍ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉറപ്പാക്കും. ഇതോടെ ആറ് പതിറ്റാണ്ടിലേറെയായ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം ആകും. മലയോര മേഖലയിലെ പ്രശ്നം ഭൂമിയുടെ അവകാശത്തിന്റെ പ്രശ്നമായി തന്നെയാണ് സര്‍ക്കാര്‍ കണ്ടത്. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ആകെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാണിത്തെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News