
ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിലെ ലസാന ഗ്രാമത്തിൽ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായും അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഭീകരരെ തുരത്താൻ തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ALSO READ: തൂപ്പുകാരിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; പത്തനാപുരത്തിന് പത്തരമാറ്റേകി ആനന്ദവല്ലി
ജമ്മു കാശ്മീർ പോലീസും സുരക്ഷാ സൈന്യവും ‘ഓപ്പറേഷൻ ലസാന’ എന്ന പേരിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു
“സുരൻകോട്ടിലെ ലസാനയിൽ ഇന്നലെ രാത്രി പോലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കപ്പെട്ടു. കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്, തീവ്രവാദികൾ രക്ഷപ്പെടുന്നത് തടയാൻ തിരച്ചിൽ തുടരുകയാണ്,” ആർമിയുടെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here