മണിപ്പൂരിൽ ആയുധധാരികൾ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിലാണ് സംഭവം. കാംഗ്‌പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ശിപായി സെർട്ടോ തങ്‌താങ് കോമാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് അജ്ഞാതരായ ആയുധധാരികൾ സെർതോ തങ്‌താങ് കോമിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. മൂന്ന് അജ്ഞാതരായ അക്രമികളാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് . 10 വയസ്സുള്ള മകന്റെ കൺമുന്നിൽവെച്ചാണ് സൈനികനെ പിടിച്ചുകൊണ്ടുപോയത്.

also read :തിലാപ്പിയ മത്സ്യം കഴിച്ച യുവതിക്ക് അണുബാധ; രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റി; ഭാഗ്യം തുണച്ച് ജീവൻ രക്ഷപ്പെട്ടു

മകൻ പറഞ്ഞതനുസരിച്ച് പിതാവും കുട്ടിയും വീടിന്റെ മുൻപിൽ ജോലി ചെയ്യുന്നതിനിടെ ആയുധധാരികളായ മൂന്ന് പേർ അവരുടെ വീട്ടിൽ പ്രവേശിച്ചു. തുടർന്ന്
ആളുകൾ സൈനികന്റെ തലയിൽ ഒരു പിസ്റ്റൾ വയ്ക്കുകയും ബലമായി ഒരു വെള്ള വാഹനത്തിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ വരെ സൈനികനെക്കുറിച്ച് ഒരു വാർത്തയും ഇല്ലായിരുന്നു. രാവിലെ 9.30 ഓടെ, ഇംഫാൽ ഈസ്റ്റിലെ സോഗോൾമാങ് പിഎസിനു കീഴിലുള്ള മോങ്‌ജാമിന് കിഴക്ക് ഖുനിംഗ്‌തെക് ഗ്രാമത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സൈനികന്റെ തലയിൽ ഒരു വെടിയുണ്ടയുടെ മുറിവുണ്ടായിരുന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.

also read :ആമസോൺ വനത്തിൽ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു

കുടുംബത്തിന്റെ ആഗ്രഹപ്രകാരം അന്ത്യകർമങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു, നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കാൻ സൈന്യം ഒരു സംഘത്തെ എത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here