
സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്നും ഇതിന് പിന്നിൽ മുൻ കെ എസ് യു നേതാവാണെന്നും വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. എൻ എം വിജയനെ പറ്റിച്ച് ഐസി ബാലകൃഷ്ണൻ നടത്തിയ തട്ടിപ്പിൻ്റെ പണം വെച്ചാണ് കോണ്‍ഗ്രസ് ഡീൽ നടത്തുന്നതെന്നും കെ റഫീഖ് വയനാട് മാധ്യമങ്ങളോട് പറഞ്ഞു.
Also read: ‘നടക്കാൻ പോകുന്നത് കേരളം ശക്തിപ്പെടണോ ഇടവേള വേണോ എന്ന സാമൂഹ്യ തെരഞ്ഞെടുപ്പ്’: മുഖ്യമന്ത്രി
ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കളെ കൊണ്ടുവന്ന് തറക്കല്ലിട്ടതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഒരു അപേക്ഷ പോലും അവർ സമർപ്പിച്ചിട്ടില്ലെന്നും കെ. റഫീഖ് ആരോപിച്ചു. ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെങ്കിൽ പ്രാഥമികമായി നൽകേണ്ട അപേക്ഷ പോലും നൽകാതെയാണ് കോൺഗ്രസ് തറക്കല്ലിട്ടത്. ജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന വിമർശനങ്ങളെ തടയാൻ വേണ്ടിയുള്ള ഒരു രാഷ്ട്രീയ നാടകം മാത്രമാണിത്. പിരിച്ചെടുത്ത പണം എവിടെയാണെന്ന് ആർക്കും അറിയില്ലെന്നും ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെട്ട തട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ‘ഡീലുകൾക്കായി’ ഈ പണം ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി. സിദ്ധിഖ്, ഡിസിസി പ്രസിഡന്റ് എന്നിവർ ഇത്തരം ഡീലുകൾക്ക് നേതൃത്വം നൽകുന്നതായും ഇതിന്റെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

