
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ നവീകരണ ജോലികൾ നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 26 വരെയാണ് നിയന്ത്രണം. നിയന്ത്രണത്തിന്റെ ഭാഗമായി ചില സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും, ചില സർവീസുകൾ വഴി തിരിച്ച് വിടുകയും ചെയുന്നു. ഈ ദിവസങ്ങളിൽ എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ സർവീസ് ഉണ്ടാവില്ല.
Also read: പെട്രോളും വേണ്ട, ഡീസലും വേണ്ട, ഇനി ഇലക്ട്രിക്ക് സൈക്കിളിലേക്ക് മാറിയാലോ?
ഇതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ വന്ന നിയന്ത്രങ്ങൾ അറിയാം:
ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എംജിആർ ചെന്നൈ – ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) മാർച്ച് 25 വരെ 30 മിനിറ്റ് വൈകി ഓടും.
പാലക്കാട് – എറണാകുളം മെമു (66609) മാർച്ച് 18 മുതൽ 26 വരെ ആലുവയിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 18 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം – പാലക്കാട് മെമു (66610) ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും.
ഇന്ന് മുതൽ 26 വരെ ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56317) ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും.
ഇന്ന് മുതൽ 26 വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.
ഇന്ന് മുതൽ 26 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും.
ഇന്ന് മുതൽ 26 വരെ എറണാകുളം ജങ്ഷനിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടേണ്ട എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16305) ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

