ചൂട് വര്‍ധിക്കുന്നു; സണ്‍ടാനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാ ചില വഴികള്‍

ഓരോ ദിവസം കഴിയുന്തോറും ചൂട് വര്‍ദ്ധിച്ചു വരുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് ചര്‍മ്മപ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുന്നത് സണ്‍ ടാനിന് കാരണമാകും. സൂര്യപ്രകാശം ഏല്‍ക്കുന്നതിന്റെ ഫലമായി ചര്‍മ്മത്തിലെ മെലാനിന്‍ പിഗ്മെന്റിന്റെ അളവ് ഉയരുകയും ചര്‍മ്മം ഇരുണ്ട നിറമാവുകയും ചെയ്യും. സണ്‍ടാനില്‍നിന്നും ചര്‍മ്മത്തെസംരക്ഷിക്കാന്‍ വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമായ ചില ചേരുവകള്‍ ഉപയോഗിച്ചുള്ള ഫെയ്‌സ്പാക്ക് സണ്‍ ടാനില്‍ നിന്നും സംരക്ഷണം നല്‍കും.

അതിന് വളരെ നല്ലതാണ് മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. സണ്‍ ടാനുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകി കളയുക. നാരങ്ങനീരും തേനും ചേര്‍ത്ത മിശ്രിതവും സണ്‍ ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കും. പാലില്‍ കുറച്ച് കുങ്കുകപ്പൂ കുതിര്‍ക്കുക. നേരിട്ട് ഈ മിശ്രിതം സണ്‍ ടാനുള്ള ഭാഗങ്ങളില്‍ പുരട്ടുക. കുറച്ചു സമയത്തിനുശേഷം കഴുകി കളയുക.

Also Read: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

പപ്പായയുടെ പള്‍പ്പും ഒരു ടേബിള്‍സ്പൂണ്‍ പാലും രണ്ടു ടേബിള്‍സ്പൂണ്‍ ഓട്‌സും നന്നായി അരച്ചെടുക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും കൈകളിലും കാലുകളിലും പുരട്ടുക. 20 മിനിറ്റുകള്‍ക്കുശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ ഫെയ്‌സ്പാക്ക് പുരട്ടുക.
തക്കാളിയുടെ പള്‍പ് സണ്‍ ടാനുള്ള ഭാഗങ്ങളില്‍ പുരട്ടുക. 20 മിനിറ്റുകള്‍ക്കുശേഷം കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് സണ്‍ ടാന്‍ മാറി ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News