മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ശശിതരൂരാണെന്ന സര്‍വ്വേ ആരോ കുക്ക് ചെയ്ത് വിട്ടത്, അതില്‍ വിശ്വാസമില്ല : രമേശ് ചെന്നിത്തല

ramesh-chennithala-congress-rift

യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ശശിതരൂരാണെന്ന സര്‍വ്വേ ആരോ കുക്ക് ചെയ്ത റിപോര്‍ട്ടാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ റിപോര്‍ട്ടിന്മേല്‍ തനിക്ക് വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരം സര്‍വേകള്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്നവയാണ്. അതില്‍ കയറി പിടിക്കേണ്ടതില്ല. എന്തുകൊണ്ട് പിടിച്ചു എന്ന് തരൂരിനോട് ചോദിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also read – കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് അടിയന്തരാവസ്ഥയെ കുറിച്ച് ലേഖനം

അതേസമയം ശശി തരൂരിന്റെ അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച എഴുതിയ ദീപികയിലെ ലേഖനം കണ്ടില്ലെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചുവെന്നും ദീപികയിലെ ലേഖനത്തില്‍ പറയുന്നു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായെന്നും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെയൊന്നാകെ വെട്ടിലാക്കിയിരിക്കുകയാണ് ശശി തരൂരിന്റെ ലേഖനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News