
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത സാമ്പത്തിക ബാധ്യത തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും ആദ്യം അമിതമായി ഗുളിക കഴിച്ചു. അതിനു ശേഷം ഷാൾ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ നോക്കി.
അമ്മ ബോധരഹിതയായതിന് പിന്നാലെ മകൻ തൂങ്ങി മരിക്കുകയായിരുന്നു.
ALSO READ; സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യ തന്നെ: കൊലപാതകമെന്നതിന് തെളിവില്ലെന്ന് സിബിഐ
വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ഇബി ജീവനക്കാരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് നാട്ടുകാരും വിവരം അറിഞ്ഞത്. കഴിഞ്ഞദിവസം രാത്രിയിൽ അമ്മയും മകനും കൂടി ഭക്ഷണം കഴിച്ച ശേഷം കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മരിക്കുവാനായി തീരുമാനിക്കുകയായിരുന്നു. അമ്മ മരിച്ചു എന്ന് കരുതിയ രഞ്ജിത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സുജാതയും മകന്‍ രഞ്ജിത്തും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആറുമാസമായി രഞ്ജിത്തും ജോലിക്ക് പോയിട്ടില്ലെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

