മേക്കപ്പ് അല്പം കൂടിപ്പോയോ മമ്മി? അമ്മയെ തിരിച്ചറിയാന്‍ പറ്റാതെ നിലവിളിച്ച് മകൻ; വൈറലായി വീഡിയോ

മെയ്‌ക്കോവറിനായി ബ്യൂട്ടി പാര്‍ലറിലേക്ക് കയറിയ അമ്മയെ തിരിച്ചിറങ്ങിയപ്പോള്‍ മനസ്സിലാവാതെ കരയുന്ന മകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ബ്യൂട്ടി സലൂണിന്‍റെ പേരിലുള്ള visagesalon1 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ 12 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 24.6 ദശലക്ഷം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. കാഴ്ചക്കാരില്‍ പലരും അമ്മയുടെ മേക്കപ്പിനെ കുറിച്ച് തമാശ പറയുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here