പിതാവിനെ കൊല്ലാന്‍ 25കാരന്റെ ക്വട്ടേഷന്‍; ലക്ഷ്യം ഇത്

പിതാവിനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത് 25കാരന്‍. ജാര്‍ഖണ്ഡിലെ രാമഗറിലാണ് സംഭവം. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡി(സിസിഎല്‍)ലാണ് പിതാവ് ജോലി ചെയ്യുന്നത്. സംഭവത്തില്‍
അമിത് മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ:  ഇന്ത്യയിലേക്ക് വന്ന കപ്പല്‍ ഹൈജാക്ക് ചെയ്ത് ഹൂതി വിമതര്‍

ഇക്കഴിഞ്ഞ നവംബര്‍ 16ന് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ റാംജി മുണ്ട എന്ന 55കാരന് നേരെ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ റാംജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുകയാണ്. ആദ്യം ആരും അദ്ദേഹത്തിന്റെ മകന്‍ അമിത്തിനെ സംശയിച്ചിരുന്നില്ല. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു.

ALSO READ:  സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ പുതിയ മാർഗം

പിതാവിന്റെ ജോലി തട്ടിയെടുക്കാന്‍ മകന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കുടുംബവും ഞെട്ടലിലാണ്. വാടക ഗുണ്ടകള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. സിസിഎല്‍ സ്ഥിരജീവനക്കാര്‍ സര്‍വീസിലിരിക്കേ മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് സ്ഥിര ജോലി ലഭിക്കും. ഇതാണ് അമിത് പിതാവിനെ തന്ന ലക്ഷ്യം വയ്ക്കാന്‍ കാരണം.

ALSO READ:  “വ്യവസായ-വാണിജ്യരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുവാൻ സംരംഭകർ തയ്യാറാകണം”: എം എ യൂസുഫലി

മുമ്പ് സിസിഎലില്‍ സെക്യൂരിറ്റി ജീവനക്കാരനായ പിതാവിനെ ജോലി തട്ടിയെടുക്കാന്‍ 35കാരനായ മകന്‍ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News