ആലപ്പുഴ പുന്നപ്രയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി

ആലപ്പുഴ പുന്നപ്രയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. സെബാസ്റ്റ്യന്‍ എന്ന 60 വയസ്സുകാരനെയാണ് മകന്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വാഹനാപകടത്തെ തുടര്‍ന്ന് വീട്ടില്‍ കിടപ്പ് രോഗിയായി മാറിയിരിക്കുകയായിരുന്നു അച്ഛന്‍. അച്ഛനെ ശുശ്രൂഷിച്ചിരുന്ന മകന്‍ സെബിനാണ് കൊല നടത്തിയത്. അച്ഛന്‍ കട്ടിലില്‍ നിന്നും വീണു മരണപ്പെട്ടു എന്നാണ് പൊലീസില്‍ അറിയിച്ചത്. സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.\

Also Read: ‘പറവൂര്‍ നഗരസഭക്കെതിരായ വി ഡി സതീശന്റെ നീക്കം ജനാധിപത്യ വിരുദ്ധം’; മുഖ്യമന്ത്രി

മകനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. അമ്മ നേരത്തെ മരണപ്പെട്ട ഈ കുടുംബത്തില്‍ രണ്ടു മക്കളും അച്ഛനുമായിരുന്നു അവശേഷിച്ചത്. മൂത്ത മകനാണ് അച്ഛനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത് സെബിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News