മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം, അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൻ

അച്ഛന്റെ സംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹത്തെ സാക്ഷിയാക്കി മകൻ വധുവിന് താലി ചാർത്തി. അച്ഛന്റെ അഭിലാഷം നിറവേറ്റാനാണ് താൻ സംസ്കാരച്ചടങ്ങുകൾക്കിടെ തന്നെ വിവാഹം നടത്തിയത് എന്ന് മകനായ പ്രവീൺ വ്യക്തമാക്കി .തമിഴ്‌നാട്ടിലെ കല്ലകറുച്ചിക്കടുത്താണ് സംഭവം . തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിവാഹം നടന്നത്.ഡിഎംകെയുടെ പ്രാദേശിക ഘടകങ്ങളിലെ സജീവ പ്രവർത്തകനും ,സാമൂഹിക പ്രവർത്തകനും കൂടിയായ പെരുവാങ്ങൂർ സ്വദേശി രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകൾക്കിടെയാണ് സംഭവം .

കഴിഞ്ഞ രണ്ടു വർഷങ്ങളായി പല ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു രാജേന്ദ്രൻ. ഒരു മാസം മുൻപ് കുളിമുറിയിൽ തെന്നിവീണതോടെ ആരോഗ്യ നില കൂടുതൽ വഷളാവുകയും ചെയ്തു .മകന്റെ വിവാഹം നടന്നു കാണാൻ രാജേന്ദ്രൻ അതിയായി ആഗ്രഹിച്ചിരുന്നു . രാജേന്ദ്രന്റെ അവസാനത്തെ ആഗ്രഹം മകന്റെ വിവാഹം കാണുക എന്നതായിരുന്നു . ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രവീണിന്റെ വിവാഹം വരുന്ന തിങ്കളാഴ്ച , മാർച്ച് ഇരുപത്തിയേഴിന് കല്ലകറുച്ചിയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു.അതിനിടെയാണ് ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് രാജേന്ദ്രനെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അന്ന് രാത്രി തന്നെ രാജേന്ദ്രൻ മരിക്കുകയും ചെയ്തു.

ഇതേത്തുടർന്നാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ സംസ്കാരത്തിന് മുന്നേ തന്നെ കല്യാണം നടത്താൻ പ്രവീൺ തീരുമാനിച്ചത്.ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ വധുവിനോടും കുടുംബത്തോടും ഇക്കാര്യം പങ്കു വച്ചപ്പോൾ അവരും അനുകൂലിച്ചതോടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.മകന്റെ വിവാഹത്തെക്കുറിച്ച് രാജേന്ദ്രന് നിരവധി ആഗ്രഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം പാലിച്ചാണ് വിവാഹം നടന്നത്.രാജേന്ദ്രന്റെ ആഗ്രഹം പോലെ ബുദ്ധമത ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News