
കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്നു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഇയാള്‍ പിതാവ് ജലീലിനെയും ആക്രമിച്ചിട്ടുണ്ട്. അഴീക്കോട് അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്.
ഗുതുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായര്‍ രാത്രിയായിരുന്നു സംഭവം. മുഹമ്മദ് ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ലഹരിയുടെ പുറത്ത് ഇയാള്‍ സീനത്തിനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ സീനത്തിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജിലേക്കും അവിടെവച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇവര്‍ കൊച്ചി കളമശേരിയിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വീട്ടിലെ എത്തിയിരുന്നത്. അതിനിടെയാണ് ആക്രമണം ഉണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

