
കോഴിക്കോട്: ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. പനായി സ്വദേശി അശോകൻ (71) ആണ് കൊല്ലപ്പെട്ടത്. മൂത്തമകൻ സുധീഷാണ് അച്ഛനെ കുത്തി കൊലപ്പെടുത്തിയത്. സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ.
തിങ്കളാഴ്ച രാവിലെയോടെയാണ് കൊലപാതകം സംഭവിച്ചത്. ബാലുശ്ശേരി പനായി സ്വദേശി അശോകനെയാണ് മൂത്തമകൻ സുധീഷ് കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
Also Read: കഞ്ചാവ് ശേഖരവും വിതരണക്കാരനേയും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി
കൊല്ലപ്പെട്ട അശോകൻ മകൻ സുധീഷുമായി അത്ര സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. പതിവുപോലെയുള്ള ബഹളം ആണ് വീട്ടിലെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ വൈകിട്ടോടെ ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ, നാട്ടുകാർ വീടുനുള്ളില്‍ ചെന്നു നോക്കുമ്പോഴാണ് അശോകൻ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടത്.
Also Read: പൊൻമുടിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 55 കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
കൊലപാതകത്തിന് ശേഷം, വീടുവിട്ടിറങ്ങിയ സുധീഷ്, വൈകിട്ടോടെ പൊലീസ് പിടിയിലാവുകയായിരുന്നു. പത്തുവർഷം മുമ്പ്, അശോകന്റെ ഭാര്യയെ ഇളയ മകൻ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here