സോനം വാങ്ചുക്കിന്റെ നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക്; ആരോഗ്യനില ​ഗുരുതരം

Sonam Wangchuk hunger strike

ദില്ലി ജന്തർ മന്തറിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക്. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായിട്ടുണ്ട്. ഭാരം എട്ട് കിലോയിലധികം കുറയുകയും ചെയ്തു.

ALSO READ: പി എം ശ്രീ: മന്ത്രിസഭാ തീരുമാനം ഇന്നറിയാം, ഉപസമിതിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും

അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാ താരം സ്വര ഭാസ്ക്കർ ഇന്നലെ സിജെപി സമര വേദിയിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഔദ്യോഗികമായി സമരത്തിന്റെ ഭാഗമാക്കാൻ ക്ഷണിച്ചിരുന്നുവെന്ന് സിജെപി വക്താക്കൾ വ്യക്തമാക്കി.

Environmental activist Sonam Wangchuk’s indefinite hunger strike at Jantar Mantar has entered its 17th day, with reports of deteriorating health and significant weight loss.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News