സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

sonam-wangchuk-release-ladakh-nsa-detention-revoked-mha-statement

ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെതിരെയുള്ള തടങ്കൽ നടപടികൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. കഴിഞ്ഞ സെപ്റ്റംബർ 26 നായിരുന്നു സോനം വാങ്ചുക്കിനെ തടവിലാക്കിയ മോദി സർക്കാരിൻ്റെ പ്രതികാര നടപടി. ദേശീയ സുരക്ഷാ നിയമം പ്രകാരം ചുമത്തിയിരുന്ന നിയന്ത്രണങ്ങൾ അടിയന്തരമായി റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ കേന്ദ്രഭരണ പ്രദേശത്ത് നാലു പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു വാങ്ചുക്കിനെ തടങ്കലിൽ ആക്കിയത്.

ALSO READ : ‘കേരളത്തിലാർക്കും ധൈര്യമായി ജീവിക്കാം; പൗരത്വത്തിന്റെ പേരിൽ ഒരാൾക്കും പുറത്തുപോകേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച്, ബില്ല് പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം’; മന്ത്രി കെ എൻ ബാലഗോപാൽ

വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രസർക്കാർ നിലപാട് മാറ്റാൻ തയ്യാറായത്.സോനം വാങ്ചുകിനെ മോചിപ്പിക്കാതെ കേന്ദ്രസർക്കാരുമായി ചർച്ചകൾക്കില്ലെന്നും ലേ അപെക്സ് ബോഡി ഉൾപ്പെടെ കശ്മീരിലെ വിവിധ സംഘടനകൾ നിലപാടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News