‘ഈ പാട്ട് പാടിയത് 11 വർഷം മുമ്പ് മരിച്ചയാൾ’; തരം​ഗമായി രവി തേജയുടെ ‘മാസ് ജാത്തറ’യിലെ ​ഗാനം

രവിതേജയുടെ പുതിയ തെലുങ്ക് ചിത്രം മാസ് ജാത്തറയിലെ ​ഗാനം പാടിയിരിക്കുന്ന ആൾ മരിച്ചിട്ട് പതിനൊന്നു വർഷമായി. എന്നാൽ അദ്ദേഹം എങ്ങനെയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നഈ ഗാനം പാടിയത് എന്ന് ആശ്ചര്യപ്പെടുകയാണ് ആരാധകർ. സിനിമയുടെ പല മേഖലകളിലും നിർമിതബുദ്ധി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സം​ഗീതത്തിൽ. ഇങ്ങനെ എ ഐ ഉപയോഗിച്ചാണ് അന്തരിച്ച സം​ഗീത സംവിധായകൻ ചക്രിയുടെ ശബ്ദത്തിൽ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വിഷുദിനത്തിലാണ് മാസ് ജാത്തറയിലെ തൂ മേരാ ലവർ എന്ന ​ഗാനം ലിറിക്കൽ വീഡിയോ ആയി പുറത്തിറങ്ങിയത്. ഭീംസ് സെസിറോലിയോ ആണ് മാസ് ജാത്തറയുടെ സം​ഗീതസംവിധായകൻ. ഭീംസ് തന്നെ ​ഗാനം ആലപിച്ച് ഇത് ചക്രിയുടെ ശബ്ദത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാസ്കര ഭട്ട്ല രവി കുമാറാണ് ​ഗാനരചന.

ALSO READ; ‘പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വച്ച് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്

രവി തേജയുടെ മറ്റൊരു ഹിറ്റ് ചിത്രമായ ഇഡിയറ്റിലെ ചൂപ്പുൽതോ ​ഗുച്ചി ​ഗുച്ചി എന്ന ​ഗാനത്തിനെ അനുസ്മരിപ്പിക്കുന്ന ​ഗാനമാണ് തൂ മേരാ ലവർ എന്ന ഈ ഗാനം. അന്തരിച്ച ചക്രിയാണ് ഈ ​ഗാനത്തിന് ഈണമിട്ടത്. ഈ ​ഗാനത്തിന്റെ പശ്ചാത്തലസം​ഗീതവും നൃത്തച്ചുവടുകളുമാണ് പുതിയ ​ഗാനത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ചക്രിക്ക് നൽകുന്ന ആദരം എന്ന നിലയ്ക്കാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News