കോൺഗ്രസ്‌ പാർലിമെന്ററി യോഗം വിളിച്ച് സോണിയ ഗാന്ധി; ശശി തരൂർ യോഗത്തിൽ പങ്കെടുത്തേക്കില്ലെന്ന് വിവരം

shashi tharoor AICC

കോൺഗ്രസ്‌ പാർലിമെന്ററി യോഗം മറ്റന്നാൾ നടക്കും. സോണിയ ഗാന്ധിയാണ് യോഗം വിളിച്ചത്. പാർലിമെന്റ് വർഷ കാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായാണ് യോഗം. ശശി തരൂർ യോഗത്തിൽ പങ്കെടുത്തേക്കില്ലെന്ന് വിവരം.ഓപ്പറേഷൻ സിന്ദൂർ, ബീഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം എന്നിവയിലടക്കം പാർലിമെന്റിൽ സ്വീകരിക്കേണ്ടേ നിലപാട് യോഗത്തിൽ ചർച്ചയാവും.

ALSO READ – “ആരോഗ്യ രംഗത്ത് കേരളം മുന്നിൽ, പ്രതിപക്ഷം കരുത്ത് തകർക്കരുത്”: മന്ത്രി വീണ ജോർജ്ജിന് ലത്തീൻ സഭയുടെ പിന്തുണ

ജൂലൈ 21 മുതൽ ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായാണ് കോൺഗ്രസ് പാർലമെന്ററി യോഗം വിളിച്ചു ചേർത്തത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ നടപടി കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം . ഓപ്പറേഷൻ സിന്ധൂർ, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം എന്നിവയിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാടിൽ നിർണായക തീരുമാനം യോഗത്തിൽ എടുത്തേക്കും.

ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നില്ല. വിഷയം പാർലമെന്റിൽ ചർച്ച ചെയ്തില്ലെങ്കിൽ സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.ഇതിനായി പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.അതേ സമയം കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ശശി തരൂർ എം പി യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.നിലവിൽ വിദേശ പര്യാടനം തുടരുന്ന തരൂർ വെള്ളിയാഴ്ചയാണ് തിരിച്ചെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News