നാഷണല്‍ ഹൊറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ് അയച്ച് ദില്ലി റൗസ് അവന്യു കോടതി

Sonia - Rahul

ഇഡി കുറ്റപത്രത്തില്‍ മറുപടി നല്‍കണമെന്നാവശപ്പെട്ട് സോണിയാ ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും നോട്ടീസ് അയച്ച് ദില്ലി റൗസ് അവന്യൂ കോടതി. ഒരാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണല്‍ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ദില്ലി റൗസ് അവന്യു നോട്ടീസ് അയച്ചു .ഈ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസ് വിശാല്‍ ഗോഗ്‌നെ ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട സാം പിത്രോദ, സുമന്‍ ദുബെ,സുനില്‍ ഭണ്ഡാരിഎന്നിവര്‍ക്കും നോട്ടീസ്അയച്ചു.

Also Read: പഹൽഗാം: ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു; യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

യങ് ഇന്ത്യ, ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിനാസ്പദമായ കൂടുതല്‍ തെളിവുകള്‍ ഇന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. യങ് ഇന്ത്യ കമ്പനിയുടെ മറവിൽ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചതിന്റെയടക്കം തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ്‌സ് ലിമിറ്റഡിന്റെ 2000 കോടി മൂല്യമുള്ള സ്വത്തുക്കള്‍ റും 50 ലക്ഷം രൂപക്ക് സ്വന്തമാക്കി എന്നതാണ് കേസ്. കേസില്‍ കൂടുതല്‍ വാദങ്ങൾ കേള്‍ക്കാനായി മെയ് എട്ടിന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News